CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 35 Seconds Ago
Breaking Now

കന്യകയായ വധുവിനെ ഫേസ്ബുക്കില്‍ വില്‍പ്പനയ്ക്ക് വെച്ച് കുടുംബം; 500 പശുക്കള്‍, 3 ആഡംബര കാറുകള്‍, 7500 പൗണ്ടും നല്‍കി ബിസിനസ്സുകാരന്‍ പെണ്‍കുട്ടിയെ വാങ്ങി വിവാഹം ചെയ്തു

വിവാദമായതോടെ ഈ പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു

ഫേസ്ബുക്ക് വഴി കന്യകയായ വധുവിന്റെ വില്‍പ്പന നടത്തി കുടുംബം. 500 പശുക്കള്‍, മൂന്ന് ആഡംബര കാറുകള്‍, 7688 പൗണ്ട് എന്നിവ നല്‍കിയാണ് സൗത്ത് സുഡാനീസ് പെണ്‍കുട്ടിയെ ധനിക ബിസിനസ്സുകാരന്‍ വാങ്ങിയത്. 17 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം നല്‍കിക്കൊണ്ട് ഒക്ടോബര്‍ 25നാണ് വില്‍പ്പന ആരംഭിച്ചത്. അഞ്ച് പുരുഷന്‍മാരാണ് 'പുരുഷ ധനം' നല്‍കാനായി ലേലത്തില്‍ പങ്കെടുക്കുന്നതെന്ന് പോസ്റ്റ് വ്യക്തമാക്കി. ഇതില്‍ ഏറ്റവും കൂടുതല്‍ ഓഫര്‍ മുന്നോട്ട് വെച്ച ബിസിനസ്സുകാരന്‍ പശുവും, കാറും, പണവും നല്‍കി പെണ്‍കുട്ടിയെ വാങ്ങിയെന്ന് പെണ്‍കുട്ടികളുടെ അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ചാരിറ്റി പ്ലാന്‍ ഇന്റര്‍നാഷണല്‍ പറഞ്ഞു. 

നവംബര്‍ 3ന് ഇയാളുമായി കൗമാരക്കാരിയുടെ വിവാഹവും നടത്തി. വിവാഹ ഗൗണ്‍ അണിഞ്ഞ് നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ എത്തിയിട്ടുണ്ട്. സൗത്ത് സുഡാനിനെ ഏറ്റവും വിലയേറിയ കന്യകയായ വധുവെന്നാണ് ഇവളെ വിശേഷിപ്പിക്കുന്നത്. യുദ്ധ കലുഷിതമായ രാജ്യത്തെ തലസ്ഥാനമായ ജുബയില്‍ പെണ്‍കുട്ടി ഒളിവില്‍ കഴിയുകയാണെന്ന് ഇന്‍ഫൊര്‍മേഷന്‍ മന്ത്രി തബാന്‍ അബെല്‍ വ്യക്തമാക്കി. 

ഈ ലേലം മറ്റ് കുടുംബങ്ങള്‍ക്കും പ്രചോദനമാകുമെന്നാണ് ആശങ്ക. പെണ്‍മക്കളെ കെട്ടിച്ച് കൊടുക്കാന്‍ വന്‍ പുരുഷധനം ആവശ്യപ്പെടാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ സാധ്യത വര്‍ദ്ധിക്കുകയാണ്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതരോടും ജാഗ്രത പാലിക്കാന്‍ ഫേസ്ബുക്കിനോടും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് വഴി ഒരു പെണ്‍കുട്ടിയുടെ വില്‍പ്പന നടത്തിയെന്നത് വിശ്വസിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് പ്ലാന്‍ ഇന്റര്‍നാഷണല്‍ കണ്‍ട്രി ഡയറക്ടര്‍ ജോര്‍ജ്ജ് ഒടിം പറഞ്ഞു. 

വിവാദമായതോടെ ഈ പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തു. ഇത്തരം നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ഇടമില്ലെന്ന് പറയുമ്പോഴും ഇതിനെ തടയാന്‍ ടെക് വമ്പന് സാധിക്കുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.