CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 12 Seconds Ago
Breaking Now

കഷ്ടം തന്നെ കാര്യങ്ങള്‍ ; ജയലളിത 2.0 പ്രതിമ എത്തി ; സംഭവം വിവാദത്തില്‍

ചെന്നൈ എഐഎഡിഎംകെ ആസ്ഥാനത്ത് സ്ഥാപിച്ച ശില്‍പ്പത്തിന് ജയയുടെ യാതൊരു മുഖച്ഛായയും ഇല്ലാതെ വന്നതോടെ സംഗതി വിവാദമായി.

നാട്ടിലെ കാക്കകള്‍ക്ക് കാര്യം സാധിക്കാനായി റോഡിന്റെ മുക്കിലും മൂലയിലും പ്രതിമകള്‍ സ്ഥാപിക്കുന്ന നാടാണ് നമ്മുടേത്. ഭരണത്തില്‍ ഇരിക്കുന്നവര്‍ തങ്ങള്‍ക്ക് പ്രധാനപ്പെട്ട വ്യക്തികളുടെ അഥവാ രാഷ്ട്രീയക്കാരുടെ തന്നെ പ്രതിമകളാണ് സ്ഥാപിക്കുക. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തില്‍ ഇരിക്കവെ മരണത്തെ പുല്‍കിയ സാക്ഷാല്‍ ജെ ജയലളിതയ്ക്കും കിട്ടി അത്തരമൊരു ശില്‍പ്പം. എന്നാല്‍ ചെന്നൈ എഐഎഡിഎംകെ ആസ്ഥാനത്ത് സ്ഥാപിച്ച ശില്‍പ്പത്തിന് ജയയുടെ യാതൊരു മുഖച്ഛായയും ഇല്ലാതെ വന്നതോടെ സംഗതി വിവാദമായി. 

വിവാദത്തോടെ പ്രതിമ പാര്‍ട്ടി ആസ്ഥാനത്ത് നിന്നും നീക്കി പകരം മറ്റൊരു പ്രതിമയ്ക്ക് ഓര്‍ഡര്‍ നല്‍കി. ഒടുവില്‍ ജയലളിതയുടെ അതേ പതിപ്പെന്ന് അവകാശപ്പെടാവുന്ന പുതിയ പ്രതിമ തയ്യാറായി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ചേര്‍ന്ന് പ്രതിമ അനാച്ഛാദനം ചെയ്തു. പാര്‍ട്ടി നേതാക്കള്‍ ശുഭ്രവസ്ത്രധാരികളായി കൈകൂപ്പി നില്‍ക്കവെയാണ് സുവര്‍ണ്ണനിറമുള്ള പ്രതിമ കാണികള്‍ക്കായി അവതരിപ്പിച്ചത്. 

പാര്‍ട്ടി നേതാക്കള്‍ സ്ഥലംവിട്ടതോടെ ജയയുടെ ശില്‍പ്പത്തോടൊപ്പം സെല്‍ഫി എടുക്കാനുള്ള ആളുകളുടെ തിരക്കായി പാര്‍ട്ടി ആസ്ഥാനത്ത്. എംജി രാമചന്ദ്രന്റെ പ്രതിമയ്ക്ക് സമീപമാണ് ജയയുടെ പ്രതിമയും സ്ഥാനം പിടിച്ചിട്ടുള്ളത്. ജയലളിത പോയതോടെ പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമായിരുന്നു. ഇപ്പോള്‍ ടിടിവി ദിനകരന്റെ വിമത നീക്കങ്ങളാണ് ഇവര്‍ക്ക് പാരയാകുന്നത്. 

ദിനകരനൊപ്പം നിന്ന 18 അയോഗ്യരായ 18 എംഎല്‍എമാര്‍ ഇടക്കാല തെരഞ്ഞെടുപ്പ് നേരിടുകയാണ്. ദിനകരന്റെ മസില്‍ പവറും, പണക്കൊഴുപ്പും രണ്ടില പാര്‍ട്ടിയെ കീറിമുറിക്കുമെന്ന ആശങ്കയ്ക്കിടെയാണ് ജയയുടെ പ്രതിമ സ്ഥാപിച്ച് നേതാക്കള്‍ ആശ്വാസം കൊള്ളുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.