CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 30 Minutes 47 Seconds Ago
Breaking Now

അമ്മ ഫോണ്‍ പിടിച്ചെടുത്തു; മനോവിഷമത്തില്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമയായ 14-കാരന്‍ ജീവനൊടുക്കി

ഫോണ്‍ പിടിച്ചെടുത്തതിന്റെ പേരില്‍ 14 വയസ്സുള്ള മകന്‍ ജീവനൊടുക്കുകയായിരുന്നു.

സ്മാര്‍ട്ട്‌ഫോണുകള്‍ മനുഷ്യന് ഏറെ ഉപകാരപ്രദമാകേണ്ട വസ്തുവാണെങ്കിലും ചിലപ്പോഴെല്ലാം അത് അപകടവും ക്ഷണിച്ച് വരുത്തും. കുട്ടികളിലെ സ്മാര്‍ട്ട്‌ഫോണ്‍ ഭ്രമം പല മാതാപിതാക്കളും ആശങ്കയോടെ കാണുന്ന കാര്യവുമാണ്. ഇത്തരത്തില്‍ വീഡിയോ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് പോയ മകനില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങിയ അമ്മയാണ് ഇപ്പോള്‍ ദുഃഖിക്കുന്നത്. ഫോണ്‍ പിടിച്ചെടുത്തതിന്റെ പേരില്‍ 14 വയസ്സുള്ള മകന്‍ ജീവനൊടുക്കുകയായിരുന്നു. 

അമ്മയ്ക്കും സഹോദരിക്കും ഒപ്പം വാടകവീട്ടില്‍ താമസിച്ചിരുന്ന കൃഷ് സുനില്‍ ലുനാവതാണ് കടുംകൈ പ്രവര്‍ത്തിച്ചത്. മൊബൈല്‍ ഫോണും പിടിച്ചിരിക്കുന്ന കൃഷ് മണിക്കൂറുകളോലം വീഡിയോ ഗെയിമുകള്‍ കളിച്ചിരിക്കും. ഒരു വര്‍ഷമായി സ്‌കൂളില്‍ പോകുന്നതും ഇവന്‍ നിര്‍ത്തിയിരുന്നതായി പോലീസ് പറഞ്ഞു. 

അമ്മയും, സഹോദരിയും ജോലിക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ ആണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു. അടുത്തിടെ അമ്മയെ കൊണ്ട് നിര്‍ബന്ധിച്ച് പ്ലേസ്റ്റേഷന്‍ ഗെയിമിംഗ് ഡിവൈസും വാങ്ങിപ്പിച്ചു. കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോകാനായി ഒരുങ്ങവെ അമ്മ മൊബൈല്‍ ഫോണ്‍ ചോദിച്ചപ്പോള്‍ കൃഷ് ഇത് നല്‍കാന്‍ വിസമ്മതിച്ചു. ഇതോടെ ഇവര്‍ ഇത് ബലമായി പിടിച്ച് വാങ്ങി യാത്രക്ക് പോകുകയും ചെയ്തു. 

എന്നാല്‍ ഈ സംഭവം വളരെയധികം ബാധിച്ചതോടെ ആണ്‍കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. സഹോദരി ജോലി കഴിഞ്ഞ് എത്തുമ്പോഴാണ് സംഭവം അറിയുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.