CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 3 Seconds Ago
Breaking Now

യുകെ മലയാളികളുടെ അഭിമാനമായ കുമരകം പ്രതിഭകള്‍ ഏപ്രിൽ 27ന് ഒത്തുചേരുന്നു.

യുകെ മലയാളികളുടെ അഭിമാനമായ നിരവധി കുമരകം പ്രതിഭകളും കുമരകം നിവാസികളും ഈമാസം 27ന് ബര്‍മിങ്ഹാമില്‍ ഒത്തുചേരുന്നു.

 ബര്‍മിങ്ഹാം സെന്റ് ഗില്‍ഡ് ചര്‍ച്ച് ഹാളില്‍ രാവിലെ ഒന്‍പതരമുതല്‍ വൈകുന്നേരം ആറ് വരെ വര്‍ണമനോഹരമായ കലാപരിപാടികളും ശ്രവ്യ സുന്ദരമായ ഗാനമേളയും വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രതിഭകളുടെ പ്രകടനങ്ങളും കുമരകം സംഗമത്തെ മനോഹരമാക്കും.

തുടര്‍ച്ചയായ നാലാം തവണയും ഏഷ്യാനെറ്റ് ടാലന്റ് കോണ്ടസ്റ്റില്‍ മികച്ച ഗായികയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച പ്രിയ ജോമോന്‍ , യുകെയുടെ വിവിധ വേദികളില്‍ പ്രകടനം നടത്തിയ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായ ലിറ്റില്‍ എയ്ഞ്ചല്‍സ് ചിത്രപ്രദര്‍ശനത്തിലൂടെ സ്വദേശികളുടെ മനം കവര്‍ന്ന ലിഡി ഷിനു സ്‌കൂള് കലോത്സവ വേദികളില്‍ തിളങ്ങിയ താരമായ ബാലു എന്നിങ്ങനെ നീളുന്നു പ്രതിഭകളുടെ പട്ടിക. കുമരകം സ്വദേശികളുടെ തനതു ഭക്ഷണ വിഭവങ്ങളായ കരിമീന്‍ പൊള്ളിച്ചതും മപ്പാസും കൊഞ്ച് ഫ്രൈ, കക്കായിറച്ചി എന്നിവയടങ്ങുന്ന വിവഭവ സമൃദ്ധമായ സദ്യയും വഞ്ചിപ്പാട്ടുകളുമായി സംഗമം ഇത്തവണ വര്‍ണമനോഹരമാകും.

വിലാസം St. Giles church (COE), 149 Church Road, Birmingham, B26 3TT.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ :

റെജി -07446744824 

പ്രമോദ് -07886823425

പിപ്‌സ് -07540109456

സാജു -07889146597

ഷിനു -07872114960.

 




കൂടുതല്‍വാര്‍ത്തകള്‍.