CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 17 Minutes Ago
Breaking Now

യുക്മക്ക് കരുത്തേകാൻ മലയാളി അസോസിയേഷൻ ഓഫ് സൌത്താംപ്ടനും യുക്മയിൽ ചേർന്നു

യുകെ മലയാളികളുടെ സംഘടനാ ശക്തിയായ യുക്മക്ക് മുതൽക്കൂട്ടായി  മലയാളി അസോസിയേഷൻ ഓഫ് സൌത്താംപ്ടനും യുക്മയിൽ ചെർന്നു. 2006 ആഗസ്റ്റ്‌ മുതൽ സൌത്താംപ്ടൻ പ്രദേശത്തെ മലയാളികളെ കേന്ദ്രീകരിച്ച് മറ്റു മലയാളി സംഘടനകള്ക്ക് മാതൃകയാക്കാവുന്ന പ്രവര്ത്തന ശൈലിയുമായി പ്രവർത്തിച്ചു പോരുന്ന ഈ സംഘടനയുടെ യുക്മയിലെക്കുള്ള ആഗമനം യുക്മാക്ക് മികച്ച ഒരു മുതൽക്കൂട്ടാണെന്ന് യുക്മ നാഷണൽ പ്രസിടന്റ്റ് വിജി കെ പി വ്യക്തമാക്കി. മാര്ച്ച് 9-നു സൌത്താംപ്ടനിൽ വച്ച് അസോസിയേഷൻ പ്രസിടന്റ്റ് ബിന്ദു നായര്ക്ക് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മെമ്പര്ഷിപ്പ് സര്ട്ടിഫിക്കറ്റ് നല്കി സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 സൌത്താപ്ടനിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവര്ത്തിക്കുന്ന ഈ സംഘടന  മലയാളി സമൂഹത്തെ തദ്ദേശീയ സമൂഹവുമായി ഇടപഴകുന്നതിനു അവസരമോരുക്കുന്നതിനും മുന് കൈ എടുത്തു പ്രവർത്തിക്കുന്നു. ശ്രദ്ധേയമായ ചാരിറ്റി സംരംഭങ്ങളിൽ പങ്കാളികളായി മറ്റു  മലയാളി സംഘടനകള്ക്ക് മാത്രുകയാകുന്നതിനും നാളിതുവരെ ഐക്യത്തിന്റെ മാതൃകയായി നില കൊള്ളുന്നതിനും കഴിയുന്നു എന്നതാണ് ഈ സംഘടനയുടെ വിജയത്തിന്റെ സമവാക്യം. ഓണം , ഈസ്റ്റർ വിഷു ക്രിസ്മസ് പുതുവല്സരാഘോഷങ്ങൾക്ക് പുറമേ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ച്‌ കൂട്ടായ്മയുടെ ശക്തി നിലനിർത്തുന്നതിൽ ഉത്സുകരാണ് ഭരണ സാരഥ്യം വഹിക്കുന്നവർ. ഭരണ സമിതി യിലെ മുഴുവൻ പ്രതിനിധികളുടെയും തീരുമാനപ്രകാരമാണ് യുക്മയിൽ ചേരുന്നതിന് തീരുമാനിച്ചത് എന്നും പ്രസിടന്റ്റ് ബിന്ദു നായര്, സെക്രട്ടറി സഞ്ചു ശങ്കർ, ട്രെഷരാർ സിബി ജൊസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതി അറിയിച്ചു. കൃഷ്ണചന്ദ്രൻ ചന്ദ്രശേഖരൻ, മാത്യു വർഗീസ്‌, ജൈസണ്‍ ജോണ്‍ എന്നിവരെയാണ് മലയാളി അസോസിയേഷൻ ഓഫ് സൌത്താംപ്ടണെ യുക്മയിൽ പ്രതിനിധീകരിക്കുന്നതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്.

മികച്ച പ്രവര്ത്തന പാരമ്പര്യമുള്ള ഈ കൂട്ടായ്മയുടെ ആഗമനം യുക്മാക്ക് കൂടുത്തൽ ശക്തി പകരുമെന്നും മലയാളി അസോസിയേഷൻ ഓഫ് സൌത്താംപ്ടണെ യുക്മയിലെക്ക് സ്വാഗതം ചെയ്യുന്നു എന്നും യുക്മ നാഷണൽ കമ്മിറ്റി അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.