CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 44 Minutes 45 Seconds Ago
Breaking Now

ഫോര്‍ഡ് ഫിഗോയുടെ പരിഷ്‌കരിച്ച മോഡല്‍ വരുന്നു

ഫിഗോയുടെ പരിഷ്!കരിച്ച മോഡലുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. നവീകരിച്ച ഹെഡ്‌ലൈറ്റ്,  പരിഷ്‌കരിച്ച ബംപറുകള്‍, പുത്തന്‍ ഗ്രില്‍, മള്‍ട്ടി സ്‌പോക്ക് ബ്ലാക്ക് അലോയ് വീല്‍ തുടങ്ങിയ മാറ്റങ്ങളോടെയാണ് പുതിയ ഫിഗോ എത്തുന്നത്.

ആസ്പയറിലെ എന്‍ജിനുകള്‍ തന്നെയാവും പുതിയ ഫിഗോയുടെയും ഹൃദയം.  1.2 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 96 ബി എച്ച് പി കരുത്തും 120 എന്‍ എം ടോര്‍ക്കും , 1.5 ലീറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 123 ബി എച്ച് പി വരെ കരുത്തും 150 എന്‍ എം ടോര്‍ക്കും, 1.5 ലീറ്റര്‍ ഡീസല്‍ എഞ്ചിന്‍ 100 ബി എച്ച് പി കരുത്തും 215 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കും. 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍  ഡീസല്‍ എന്‍ജിനുകള്‍ക്കു മാനുവല്‍ ഗീയര്‍ബോക്‌സും 1.5 ലീറ്റര്‍ പെട്രോളിന് ആറു സ്പീഡ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്!മിഷന്‍.  

വാഹനത്തിന്റെ ഉയര്‍ന്ന വകഭേദത്തില്‍ പിന്നില്‍ വാഷ്/വൈപ്, പിന്‍ സ്‌പോയ്‌ലറിലെ സ്റ്റോപ് ലാംപ്, 15 ഇഞ്ച് അലോയ് വീല്‍ തുടങ്ങിയവയുമുണ്ട്. ആപ്ള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ സഹിതമെത്തുന്ന ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തില്‍ ഫ്‌ളോട്ടിങ് ഡിസ്‌പ്ലേയാവും ഇടംപിടിക്കുക. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ച ഓഡിയോ കണ്‍ട്രോള്‍, പുത്തന്‍ അപ്‌ഹോള്‍സ്ട്രി എന്നിവയുമുണ്ടാവും. സുരക്ഷ മെച്ചപ്പെടുത്താന്‍ ഇരട്ട എയര്‍ബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഹില്‍ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ തുടങ്ങിയവയും വാഹനത്തിലുണ്ടാകും. 

 




കൂടുതല്‍വാര്‍ത്തകള്‍.