CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 13 Minutes 59 Seconds Ago
Breaking Now

യുബിഎംഎ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഇന്ന് ; ഈ സായാഹ്നം മികച്ച ദൃശ്യ വിരുന്നാകും ബ്രിസ്‌റ്റോള്‍ മലയാളികള്‍ക്ക്

യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഇന്ന് സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.

പുതുവര്‍ഷ പിറവി പല നല്ല തീരുമാനങ്ങള്‍ക്കും വഴിമാറാറുണ്ട്. ഒപ്പം ആഗ്രഹങ്ങള്‍ ചേര്‍ത്തുപിടിച്ച് പുതിയ പ്രതീക്ഷകള്‍ പങ്കുവച്ചാണ് നമ്മള്‍ വര്‍ഷാദ്യം കടന്നുപോകാറ്. ഇക്കുറിയും പുതുവര്‍ഷം പിറന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മറക്കാനാകാത്ത കാഴ്ച സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് യുബി എംഎ.യുബിഎംഎയുടെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഇന്ന് സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടക്കും.

ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായ യുബിഎംഎ അംഗങ്ങള്‍ പുതുവര്‍ഷം തുടങ്ങുന്നതും ഇത്തരത്തില്‍ തന്നെയാണ് .കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കുറിയും ചാരിറ്റി ഫുഡ് കളക്ഷന്‍ ഒരുക്കിയിട്ടുണ്ട്. നോര്‍ത്ത് ബ്രിസ്‌റ്റോള്‍ ഫുഡ് ബാങ്കിലേക്കുള്ള ചാരിറ്റി ഫുഡ് കളക്ഷനാണ് നടത്തുന്നത്.

തിരുപ്പിറവിയുടെ സന്തോഷത്തോടൊപ്പം പ്രതീക്ഷകളുടെ ചിറകിലേറിയ ഒരു പുതിയ വര്‍ഷത്തിന്റെ തുടക്കം കുടുംബങ്ങളുടെ ഒത്തുചേരലിന്റെ നിമിഷം കൂടിയാക്കി മാറ്റുകയാണ് യുബിഎംഎ. വൈകുന്നേരം അഞ്ച് മണിക്കാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്നത്. രാത്രി ഡിന്നറിന് രുചികരമായ ഭക്ഷണം കൂടി ഒരുമിച്ച് കഴിച്ച ശേഷമാണ് ആഘോഷങ്ങള്‍ അവസാനിക്കുക .

ആഘോഷപൂര്‍ണ്ണമായ ഒരു സായാഹ്നം ഉറപ്പാക്കാന്‍ നിരവധി പരിപാടികളാണ് ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ പരിപാടികള്‍ കാഴ്ചവെയ്ക്കാനായി വിവിധ സംഘങ്ങള്‍ കുറച്ചുനാളായി തയ്യാറെടുപ്പിലായിരുന്നു.UBMA യുടെ  ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളിലേക്ക് ഏവരേയും ഹാര്‍ദ്ധവമായി സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ജാക്‌സണ്‍ ജോസഫ്, സെക്രട്ടറി ജോണ്‍ ജോസഫ് എന്നിവര്‍ അറിയിക്കുന്നു.

ആഘോഷങ്ങളുടെ വേദി: 

സൗത്ത്മീഡ് കമ്യൂണിറ്റി സെന്റര്‍

ഗ്രേസ്‌റ്റോക് അവന്യൂ

സൗത്ത്മീഡ്,

BS10 6BQ

ബ്രിസ്‌റ്റോള്‍

 




കൂടുതല്‍വാര്‍ത്തകള്‍.