CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 3 Seconds Ago
Breaking Now

ആ മകളുടെ വിപാലം കേട്ട് ചങ്കുതകര്‍ന്ന് ബ്രിട്ടന്‍; ആറാം വയസ്സ് മുതല്‍ സ്വന്തം പിതാവ് ഈ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ദിവസേന നാല് തവണ; ഗര്‍ഭിണിയാക്കിയത് രണ്ട് വട്ടം; അടിച്ച് ബോധം കെടുത്തി ഗര്‍ഭം അലസിപ്പിച്ചു; പിന്നീട് പിതാവിന്റെ കുട്ടിക്ക് ജന്മം നല്‍കി

അമ്മയുമായി വേര്‍പിരിഞ്ഞതോടെയാണ് പിതാവ് ഷാനോണിന്റെ അവകാശം നേടിയത്. ഇതിന് പിന്നാലെ പ്രതി അക്രമം തുടങ്ങി

പിതാവ് എന്ന വാക്കിന് സംരക്ഷിക്കേണ്ട വ്യക്തി എന്നുകൂടി അര്‍ത്ഥമുണ്ട്. എന്നാല്‍ ആ വാക്കിന്റെ തരിമ്പ് പോലും സ്വന്തം ജീവിതത്തില്‍ പകര്‍ത്താതെ വേട്ടക്കാരന്റെ റോളിലേക്ക് പകര്‍ന്നാടിയ പിതാവ് മകളെ ദിവസേന നാല് തവണ വീതം ലൈംഗിക പീഡനത്തിന് ഇരയാക്കി. ഒടുവില്‍ ഗര്‍ഭം ധരിച്ചപ്പോള്‍ പിതാവ് മകളെ കൂട്ടി ഒളിവില്‍ പോകുകയും പോലീസ് കണ്ടെത്തി രക്ഷിക്കുകയുമായിരുന്നു. 18-ാം വയസ്സിലാണ് പിതാവിന്റെ ലൈംഗിക പീഡനങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയായ ഷാനണ്‍ ക്ലിഫ്ടണ്‍ താന്‍ നേരിട്ട ക്രൂരതകള്‍ ലോകത്തിന് മുന്നില്‍ പങ്കുവെയ്ക്കുന്നത്. പിതാവ് ഷെയിന്‍ ക്ലിഫ്ടന്റെ ക്രൂരതകള്‍ വെളിപ്പെടുത്താന്‍ സ്വന്തം വ്യക്തിത്വം പോലും ഈ പെണ്‍കുട്ടി മറച്ചുവെയ്ക്കുന്നില്ല. 

ആറാം വയസ്സിലാണ് ഷെയിന്‍ മകളെ ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഷാനോണിന് 11 വയസ്സ് പ്രായമുള്ളപ്പോള്‍ ഗര്‍ഭവും ധരിച്ചു. എന്നാല്‍ ഗര്‍ഭം പിതാവ് സ്വയം അലസിപ്പിച്ചു. മകളെ ഇയാള്‍ ക്രൂരമായി അടിച്ചുവീഴ്ത്തുകയായിരുന്നു. ബോധംകെട്ടു വീണ ഷാനോണിന് കുഞ്ഞിനെ നഷ്ടവുമായി. 13-ാം വയസ്സില്‍ അവള്‍ വീണ്ടും ഗര്‍ഭിണിയായി. ഇത് അലസിപ്പിക്കാന്‍ ക്ലിഫ്ടണ്‍ ഗൂഗിളില്‍ വഴികള്‍ തിരഞ്ഞു. അപകടകരമായ വ്യായാമങ്ങളാണ് മകളെ കൊണ്ട് ചെയ്യിച്ചതെങ്കിലും വിധി മറിച്ചാണ് പ്രവര്‍ത്തിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ സ്‌കൂളിലെ നഴ്‌സ് പരിശോധനയ്ക്ക് വിധേയമാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ വിസമ്മതിച്ചു. 

തന്റെ ക്രൂരതകള്‍ പുറംലോകം അറിയുമെന്ന് ഭയപ്പെട്ട് ക്ലിഫ്ടണ്‍ മകളുമായി മുങ്ങി. ആറ് ദിവസത്തെ തെരച്ചിലിനൊടുവില്‍ ഇവരെ പോലീസ് കണ്ടെത്തി. രണ്ട് ദിവസത്തിന് ശേഷം ഷാനോണ്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഒരേ സമയം സ്വന്തം മകനും, സഹോദരനുമായി ഈ കുഞ്ഞ് മാറി. 36-കാരനായ പിതാവിന് ഡെര്‍ബി ക്രൗണ്‍ കോടതി 2015-ല്‍ ചുരുങ്ങിയത് 15 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേര് ആ സമയത്ത് പുറത്തുവിട്ടിരുന്നില്ല. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പീഡന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആ 18-കാരി തയ്യാറായത്. തന്നെ പോലെ വീടുകളില്‍ പീഡനത്തിന് ഇരകളാകുന്നവര്‍ക്ക് പിന്തുണയേകാനാണ് ഷാനോണ്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയത്. 

അമ്മയുമായി വേര്‍പിരിഞ്ഞതോടെയാണ് പിതാവ് ഷാനോണിന്റെ അവകാശം നേടിയത്. ഇതിന് പിന്നാലെ പ്രതി അക്രമം തുടങ്ങി. ക്രൂരമായ മര്‍ദ്ദനം, ഇരുമ്പ് പഴുപ്പിച്ച് വെയ്ക്കല്‍, ചുറ്റിക ഉപയോഗിച്ച് അടിക്കുക തുടങ്ങിയവയ്ക്ക് പുറമെയാണ് ആറാം വയസ്സില്‍ ലൈംഗിക പീഡനവും ആരംഭിച്ചത്. പിടിഎസ്ഡി ബാധിച്ച ഷാനോണ്‍ ആത്മഹത്യാ പ്രവണതയും പ്രകടിപ്പിച്ചു. ഫോസ്റ്റര്‍ കുടുംബത്തിന്റെ സഹായത്തോടെ പുതിയ ജീവിതത്തിലേക്ക് ചുവടുവെയ്ക്കുകയാണ് ഇവള്‍. 




കൂടുതല്‍വാര്‍ത്തകള്‍.