CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 38 Minutes 53 Seconds Ago
Breaking Now

ദൃശ്യ വിസ്മയങ്ങളൊരുക്കി യുബിഎംഎയുടെ ക്രിസ്തുമസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ പ്രൗഢ ഗംഭീരമായി

പ്രസിഡന്റ് ജാക്‌സന്‍ ജോസഫും, സെക്രട്ടറി ജോണ്‍ ജോസഫും പുതുതായി സ്ഥാനമേറ്റ കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് ഭഗ്രദീപം തെളിച്ച് പരിപാടികള്‍ക്ക് നാന്ദി കുറിച്ചു.

മികവുറ്റ സംഘടനാ നേതൃത്വത്തിന്റെയും കൂട്ടായ്മയുടേയും പര്യായമായ ബ്രിസ്റ്റോളിലെ യുണൈറ്റഡ് ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ സൗത്ത്‌മെഡ് കമ്യൂണിറ്റി സെന്ററില്‍ വച്ച് വര്‍ണാഭമായി നടത്തപ്പെട്ടു.

വൈകുന്നേരം ആറു മണിയോടെ പ്രസിഡന്റ് ജാക്‌സന്‍ ജോസഫ്, സെക്രട്ടറി ജോണ്‍ ജോസഫും പുതുതായി സ്ഥാനമേറ്റ കമ്മിറ്റിയംഗങ്ങളും ചേര്‍ന്ന് ഭഗ്രദീപം തെളിച്ച് പരിപാടികള്‍ക്ക് നാന്ദി കുറിച്ചു. തുടര്‍ന്ന് മുതിര്‍ന്നവരുടെ നേതൃത്വത്തില്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. ദിയാ ഷാജി, ജൂലിയറ്റ് ഷിജു എന്നിവര്‍ ആയിരുന്നു പരിപാടികളുടെ അവകാരകരായി എത്തിയത്.

തുടര്‍ന്ന് നടന്ന കലാ സന്ധ്യയില്‍ ജിഷാ മധു അഭ്യസിപ്പിക്കുന്ന യുബിഎംഎ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികളുടെ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. ക്ലാസിക്കല്‍, ബോളിവുഡ്, ക്രിസ്ത്യന്‍ തുടങ്ങിയ വിവിധങ്ങളായ നൃത്തരൂപങ്ങള്‍ ഒന്നൊന്നായി വേദിയെ കീഴടക്കി.

ബിന്‍സി ജെയ് യുടെ നേതൃത്വത്തില്‍ കോറിയോഗ്രാഫി ചെയ്ത ബോയ്‌സ് സിനിമാറ്റിക് ഡാന്‍സ്, സ്‌കിറ്റ്, കുട്ടികളുടെ കരോള്‍ സിങ്ങിങ് എന്നിവ പരിപാടികള്‍ക്ക് മിഴിവേറ്റി.

ശ്രവണ സുന്ദരമായ ആലാപനവുമായി ഗായകരായ പ്രമോദ്, സജി, റെജി, ജിഷ എന്നിവര്‍ വേദിയെ ഇളക്കി മറിച്ചു. ഗാനഗന്ധര്‍വന്‍ ഡോ കെ ജെ യേശുദാസിന് 79ാം ജന്മദിനം ആശംസിച്ച് റജി തോമസ് പാടിയ ഗാനം ഏറെ ശ്രദ്ധേയമായി.

ജിസിഎസ് സി, എ ലെവല്‍ പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളേയും യുബിഎംഎ ഡാന്‍സ് സ്‌കൂളിന് നേതൃത്വം നല്‍കുന്ന ജിഷ മധുവിനേയും ചടങ്ങില്‍ ആദരിച്ചു. യുബിഎംഎ സ്‌പോര്‍ട്‌സ് ഡേ മത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു.

ഈ പ്രോഗ്രാം വന്‍ വിജയമാക്കാന്‍ സഹായിച്ച പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായ സോണിയ റെജി, ബിന്‍സി ജെയ്, ബീന മെജോ എന്നിവരേയും മനോഹരമായി വേദി അണിയിച്ചൊരുക്കാന്‍ നേതൃത്വം നല്‍കിയ മെജോ ചെന്നെലില്‍, സ്വാദിഷ്ടമായ രുചികൂട്ടൊരുക്കാന്‍ പ്രവര്‍ത്തിച്ച ബിജു പപ്പാരിലിനും ,സെബിയാച്ചനും, ജെയ് ചെറിയാനും മറ്റ് കമ്മറ്റി അംഗങ്ങള്‍ക്കൊപ്പം ജോണ്‍ ജോസഫ് നന്ദി രേഖപ്പെടുത്തി.

വിഭവ സമൃദ്ധമായ ഡിന്നറോടെ ഒത്തൊരുമയുടെ നവാനുഭൂതി സമ്മാനിച്ച ആഘോഷങ്ങള്‍ക്ക് തിരശീല വീണു

സോണിയ റെജി 

 




കൂടുതല്‍വാര്‍ത്തകള്‍.