CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 37 Minutes 54 Seconds Ago
Breaking Now

തോറ്റു, തോല്‍പ്പിച്ചു; പ്രധാനമന്ത്രിയെ പിന്നില്‍ നിന്നും കുത്തിയത് സ്വന്തം പാര്‍ട്ടിയിലെ 118 എംപിമാര്‍; ഹൗസ് ഓഫ് കോമണ്‍സില്‍ ബ്രക്‌സിറ്റ് കരാര്‍ വോട്ടിനിട്ട തെരേസ മേയ്ക്ക് ചരിത്ര തോല്‍വി; തോല്‍പ്പിച്ചത് 230 വോട്ടിന്റെ ഭൂരിപക്ഷത്തിന്; ബ്രക്‌സിറ്റിന് സഡന്‍ ബ്രേക്ക്!

പ്രതിഷേധക്കാര്‍ ആരവം മുഴക്കി സന്തോഷം രേഖപ്പെടുത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‌ ഞെട്ടല്‍

മുന്നോട്ട് കുതിച്ച് പായുന്ന വാഹനം പൊടുന്നനെ ഒരു സഡന്‍ ബ്രേക്കിട്ട അവസ്ഥ, അതാണ് ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ഇറങ്ങിയ തെരേസ മേയുടെ ഗതി. ഹൗസ് ഓഫ് കോമണ്‍സില്‍ അത്ഭുതങ്ങള്‍ സംഭവിക്കാതെ വന്നതോടെ തെരേസ മേയുടെ ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് എംപിമാര്‍ വോട്ടിനിട്ട് തള്ളി. 202 വോട്ടുകള്‍ക്കെതിരെ 432 വോട്ടുകള്‍ക്കാണ് പ്രധാനമന്ത്രി ബ്രസല്‍സുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെടുത്തിയ കരാര്‍ തള്ളിയത്. 230 വോട്ടുകളുടെ വമ്പന്‍ ഭൂരിപക്ഷത്തില്‍ ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ തോല്‍വി നേരിടുന്നത് ചരിത്രസംഭവമാണ്. സ്വന്തം പാര്‍ട്ടിയിലെ 118 എംപിമാരാണ് തെരേസ മേയ്ക്ക് നേരെ പടയൊരുക്കം നടത്തി എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. 

ചില മുന്‍ മന്ത്രിമാര്‍ പോലും കരാറിനെതിരെ വോട്ട് ചെയ്തു. മന്ത്രിമാരുടെ ഉപദേശക സ്ഥാനങ്ങള്‍ രാജിവെച്ച് ടോം പഴ്‌സ്‌ഗ്ലോവ്, എഡി ഹ്യൂഗ്‌സ് എന്നിവരും വിമതപക്ഷത്ത് ഇടംനേടിയ ദശകങ്ങള്‍ക്കിടെ ടോറികള്‍ക്ക് ഇടയില്‍ നടക്കുന്ന ഏറ്റവും വലിയ വിമതനീക്കമാണിത്. ഡേവിഡ് കാമറൂണ്‍, ജോണ്‍ മേജര്‍, മാര്‍ഗററ്റ് താച്ചര്‍ എന്നിവര്‍ പോലും നേരിടാത്ത പ്രതിരോധമാണ് തെരേസ മേയ് ഈ സമയത്ത് നേരിടുന്നത്. ബോറിസ് ജോണ്‍സണും, ജേക്കബ് റീസ് മോഗുമാണ് 317 അംഗ പാര്‍ട്ടിയിലെ മൂന്നിലൊന്നിനെ വിമതപക്ഷത്ത് നിന്നും നയിക്കുന്നത്. 

ബ്രക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ഡേവിഡ് ഡേവിസ്, ഡൊമിനിക് റാബ്, സര്‍ മൈക്കിള്‍ ഫാലണ്‍, എസ്തര്‍ മക്‌വേ എന്നിവരും വിമതപക്ഷത്ത് ചേക്കേറി. റിമെയിന്‍ ക്യാംപെയിനെ പിന്തുണച്ചിട്ടും തെരേസ മേയെ കൈയൊഴിഞ്ഞവരില്‍ ജോ ജോണ്‍സണ്‍, സാം ഗൈമാ, ഫിലിപ്പ് ലീ എന്നിവരുമുണ്ട്. കരാറിനെ എതിര്‍ക്കാന്‍ സര്‍ക്കാരില്‍ നിന്നും രാജിവെച്ച മന്ത്രിമാരാണിവരെല്ലാം. ഇയാന്‍ ഡങ്കന്‍ സ്മിത്ത്, പ്രീതി പട്ടേല്‍ എന്നിവര്‍ ഉള്‍പ്പെടെ 17 മുന്‍ മന്ത്രിമാരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. സര്‍ക്കാരിനെ അധികാരത്തില്‍ പിടിച്ച് നിര്‍ത്തുന്ന പത്ത് ഡിയുപി എംപിമാരും കരാറില്‍ മേയെ കൈവിട്ടു. 

കരാര്‍ പരാജയപ്പെട്ട വാര്‍ത്ത പുറത്ത് വന്നതോടെ പാര്‍ലമെന്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ആരവം മുഴക്കി സന്തോഷം രേഖപ്പെടുത്തിയപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ഞെട്ടല്‍ രേഖപ്പെടുത്തി. തോല്‍വി സമ്മതിച്ച തെരേസ മേയ് സര്‍ക്കാര്‍ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണെന്ന് പ്രസ്താവിച്ചു. സര്‍ക്കാരിനെ വീഴ്ത്താനുള്ള ജെറമി കോര്‍ബിന്റെ അവിശ്വാസ പ്രമേയത്തെ നേരിടാന്‍ തയ്യാറാണെന്നാണ് അവരുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.