സുഹൃത്തും സംഘവും ബലാത്സംഗം ചെയ്‌തെന്ന് യുവതിയുടെ പരാതി. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം പ്രതികള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. യുവതിയുടെ കരച്ചില്‍ കേട്ട വഴിയാത്രക്കാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി യുവതിയുടെ സുഹൃത്തിനെ പിടികൂടി. 30 കാരനായ അമിതാണ് പിടിയിലായത്. ഇയാളുടെ സുഹൃത്തിനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
യുപിയിലെ ബഗ്പത് നിവാസിയായ അമിത് ഒരു ബിസിനസുകാരനാണ്. ഇരുവരുടേയും സുഹൃത്തായ മറ്റൊരാള്‍ മുഖേനയാണ് ഇവര്‍ പരിചയപ്പെട്ടത്. കുറഞ്ഞ പലിശയില്‍ ഹോം ലോണ്‍ എന്ന പേരിലാണ് ഇയാള്‍ യുവതിയുമായി സൗഹൃദത്തിലായത്. അമിത് യുവതിയെ ഒരു മീറ്റിങ്ങിന് വിളിച്ചു. രണ്ടു സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ജ്യൂസ് നല്‍കി ബോധരഹിതയാക്കിയ ശേഷം അമിതും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു .