CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 50 Seconds Ago
Breaking Now

ലേബര്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍; എഡ് മിലിബന്ദ് ഉള്‍പ്പെടെ 100 എംപിമാരെ പുറത്താക്കാന്‍ നീക്കം; പുതിയ യൂറോപ്പ് അനുകൂല പാര്‍ട്ടി രൂപീകരിച്ച് മിതവാദികള്‍ ചരിത്രം കുറിയ്ക്കുമോ?

പാര്‍ട്ടിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമാണെന്നും ഇത് തങ്ങളെ തന്നെ ഇല്ലാതാക്കുമെന്നും ഈ മിതവാദി ഗ്രൂപ്പ് ഭയപ്പെടുന്നു

ലേബര്‍ പാര്‍ട്ടി ചരിത്രപരമായ പിളര്‍പ്പിന്റെ വക്കില്‍. നൂറോളം എംപിമാരെ ആക്ടിവിസ്റ്റുകള്‍ പുറത്താക്കാനുള്ള നീക്കങ്ങളാണ് സജീവമാകുന്നത്. പാര്‍ട്ടിയിലെ മിതവാദികളാണ് ഈ ചര്‍ച്ചകള്‍ നടത്തുന്നത്. പാര്‍ട്ടി പിളര്‍ത്തി പുതിയ യൂറോപ്പ് അനുകൂല പാര്‍ട്ടി രൂപീകരിക്കാനും ശ്രമങ്ങളുണ്ട്. ആന്റി-സെമിറ്റിസം പ്രതിസന്ധിയും, രണ്ടാം ഹിതപരിശോധനയില്‍ പ്രചരണം ആരംഭിക്കാന്‍ ജെറമി കോര്‍ബിന്‍ പരാജയപ്പെട്ടതുമാണ് ഈ ഗ്രൂപ്പിന്റെ നീക്കങ്ങളെ ശക്തിപ്പെടുത്തിയത്.

പാര്‍ട്ടിയില്‍ ഇടതുപക്ഷ പ്രവര്‍ത്തകരുടെ തള്ളിക്കയറ്റമാണെന്നും ഇത് തങ്ങളെ തന്നെ ഇല്ലാതാക്കുമെന്നും ഈ മിതവാദി ഗ്രൂപ്പ് ഭയപ്പെടുന്നു. മുന്‍നിര എംപിമാരായ എഡ് മിലിബന്ദ്, വെയ്റ്റ് കൂപ്പര്‍ തുടങ്ങിയവര്‍ ഡീസെലക്ഷന്‍ നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 100 എംപിമാരെയാണ് പ്രാദേശിക തലത്തില്‍ തന്നെ ചവിട്ടിപ്പുറത്താക്കാന്‍ നീക്കങ്ങള്‍ നടക്കുന്നത്. മുന്‍ ലേബര്‍ നേതൃത്വ മത്സരാര്‍ത്ഥി ചൂകാ ഉമുനയാണ് ഈ ഗ്രൂപ്പിനെ നയിക്കുന്നത്. പാര്‍ട്ടി പിളര്‍ത്താനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. 

പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോരുകയാണെന്ന് ഉറപ്പിച്ചാല്‍ വീട് കത്തിച്ചിട്ട് പുറത്തുവരാമെന്നാണ് ഒരു ലേബര്‍ വിമതന്‍ പ്രതികരിച്ചിരിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് എംപിമാരെ ഡീസെലക്ട് ചെയ്യുന്ന നടപടി അപൂര്‍വ്വമായി മാത്രമാണ് നടക്കാറുള്ളത്. എന്നാല്‍ ലേബര്‍ ജനറല്‍ സെക്രട്ടറി ജെന്നി ഫോര്‍ബി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചത് ആശങ്ക വളര്‍ത്തുകയാണ്. 

എംപിമാര്‍ രാജിവെച്ച് പോകരുതെന്ന് ജെറമി കോര്‍ബിന്റെ അടുത്ത ആളായ ജോണ്‍ മക്‌ഡൊണാള്‍ മുന്നറിയിപ്പ് നല്‍കി. ലേബര്‍ പാര്‍ട്ടി പൊളിഞ്ഞാല്‍ അധികാരം പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് തളര്‍ന്നിരിക്കുന്ന കണ്‍സര്‍വേറ്റീവുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.