CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 29 Minutes 45 Seconds Ago
Breaking Now

ജിഹാദി വധു ഷമീമാ ബീഗം പറയുന്നു കുഞ്ഞ് മകനൊപ്പം യുകെയില്‍ തിരികെ എത്താന്‍ അനുവദിച്ചാല്‍ വേണമെങ്കില്‍ ജയിലില്‍ കിടക്കാം; പിന്നെ മാഞ്ചസ്റ്റര്‍ അരീനാ സ്‌ഫോടനം ഒക്കെ സിറിയയിലെ സൈനിക നീക്കങ്ങളുടെ തിരിച്ചടി മാത്രം; ഈ ഭീകരവാദ ന്യായീകരണക്കാരിയെ ബ്രിട്ടന്‍ തിരിച്ചെടുക്കണോ?

കൈയില്‍ ആയുധങ്ങളില്ലെന്നും ആരെയും അപകടത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബീഗം അവകാശപ്പെടുന്നു

അടുത്തിടെ പിറന്ന മകനുമായി യുകെയില്‍ തിരികെ എത്താന്‍ അനുവദിച്ചാല്‍ താന്‍ ജയില്‍ശിക്ഷ നേരിടാനും തയ്യാറാണെന്ന് ജിഹാദി വധു ഷമീമാ ബീഗം. നാല് വര്‍ഷം മുന്‍പ് ഐഎസ് പോരാളിയെ വിവാഹം കഴിക്കാന്‍ ബ്രിട്ടനില്‍ നിന്നും ഒളിച്ചോടിയ ബീഗത്തിന് ഇസ്ലാമിക നഗരം തകര്‍ന്നടിഞ്ഞതോടെ യുകെയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹത്തിലാണ്. എന്നാല്‍ ഇതിനെല്ലാം ഇടെയാണ് ഐഎസിന്റെ ഭീകരാക്രമണങ്ങളെ ഇവര്‍ ന്യായീകരിച്ചത്. ഐഎസിന് എതിരെയുള്ള യുദ്ധത്തിനുള്ള മാന്യമായ തിരിച്ചടിയാണ് ബ്രിട്ടനില്‍ നടന്ന ഭീകരാക്രമണങ്ങളെന്ന് ബീഗം അവകാശപ്പെടുന്നു. 

ബിബിസിയുടെ ക്വെന്റിന്‍ സോമര്‍വില്ലെയുമായി സംസാരിക്കവെയാണ് ജയിലില്‍ പോകാനും തയ്യാറാണെന്ന് ബീഗം വ്യക്തമാക്കിയത്. എന്നാല്‍ ഭീകരസംഘടനയുടെ പോസ്റ്റര്‍ ഗേളായ ഇവര്‍ക്ക് സഹതാപം ഇപ്പോഴും ഐഎസിനോട് തന്നെയാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഐഎസ് റിക്രൂട്ട്‌മെന്റിന് തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതായി ബീഗം സമ്മതിച്ചെന്ന് ക്വെന്റിന്‍ ട്വീറ്റ് ചെയ്തു. ഐഎസില്‍ ചേര്‍ന്നതിന് ബ്രിട്ടനോട് അവര്‍ മാപ്പ് പറയുന്നു. തിരികെ എത്തിയാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അവര്‍ പറയുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ബീഗത്തിന് ഇപ്പോഴും ഇസ്ലാമിക് സ്‌റ്റേറ്റിനോട് സഹതാപമുണ്ടെന്ന് ഇദ്ദേഹത്തിന്റെ തുടര്‍ ട്വീറ്റുകള്‍ വ്യക്തമാക്കുന്നു. കേവലം 15 വയസ്സുള്ളപ്പോഴാണ് ബ്രിട്ടന്‍ വിട്ടുപോയതെങ്കിലും താന്‍ എന്താണ് ചെയ്യുന്നതെന്നും, ശക്തമായ തീരുമാനങ്ങള്‍ സ്വയം കൈക്കൊള്ളാനും അവര്‍ക്ക് സാധിച്ചിരുന്നു. തന്റെ മകനെ ഒരു ബ്രിട്ടീഷുകാരനായി വളര്‍ത്താനാണ് ബീഗത്തിന്റെ മോഹം. എന്നാല്‍ ആദ്യം പിറന്ന മകനെ ഐഎസ് പോരാളിയാക്കാന്‍ ഉദ്ദേശിച്ച് ഇരിക്കുമ്പോഴാണ് സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടതെന്നും ഇവര്‍ സമ്മതിക്കുന്നു. ബ്രിട്ടീഷ് മൂല്യങ്ങളെ മാനിക്കുന്നുവെന്ന് പറയുമ്പോഴും ബ്രിട്ടന്റെ മണ്ണില്‍ നടന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കാനും ബീഗം ശ്രമിച്ചു. 

സൈനികരെ കൊല്ലുന്നത് പ്രതിരോധമാണ്. കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നത് ന്യായീകരിക്കാവുന്നതല്ല. പക്ഷെ ഇതാണ് ഇസ്ലാമിക് സ്റ്റേറ്റിലും നടക്കുന്നത്. ബോംബിംഗില്‍ ഇവരും കൊല്ലപ്പെടുന്നു. ഇതിനുള്ള തിരിച്ചടിയാണ് ബ്രിട്ടനില്‍ നിരപരാധികളെ കൊല്ലുന്നത്. അത് ന്യായമാണെന്ന് എനിക്കും തോന്നി, ബീഗം പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കൈയില്‍ ആയുധങ്ങളില്ലെന്നും ആരെയും അപകടത്തിലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബീഗം അവകാശപ്പെടുന്നു. ഈ ന്യായീകരണങ്ങള്‍ കേട്ടശേഷം ബ്രിട്ടന്‍ ബീഗത്തെ സ്വീകരിക്കുമോ?, കാത്തിരുന്ന് കാണാം. 




കൂടുതല്‍വാര്‍ത്തകള്‍.