CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 50 Minutes 34 Seconds Ago
Breaking Now

മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷ വാര്‍ത്ത; ജോലിയില്‍ കൂടുതല്‍ സമയം ചെലവാക്കേണ്ടി വരുന്നു, കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയമില്ലെന്ന പരാതിയില്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന ജീവനക്കാരുടെ എണ്ണം റെക്കോര്‍ഡില്‍; അവസരമാകുന്നത് വിദേശ നഴ്‌സുമാര്‍ക്ക്

എന്‍എച്ച്എസ് സര്‍വ്വീസില്‍ 103,000 തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്, ഇതില്‍ 40877 നഴ്‌സിംഗ് തസ്തികകളും, 9337 ഡോക്ടര്‍മാരുടെ കുറവുമുണ്ട്

വിദേശത്ത് പോയി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക് മികച്ച അവസരം നല്‍കുന്ന രാജ്യം തന്നെയാണ് യുകെ. എന്നാല്‍ വിദേശ നഴ്‌സുമാരുടെ എണ്ണം കുറച്ച് സ്വന്തം നാട്ടില്‍ നിന്നും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ ജീവനക്കാരെ കണ്ടെത്താമെന്ന ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ നമുക്ക് ആശങ്കയാണ് സമ്മാനിച്ചത്. പക്ഷെ ഭാഗ്യം നമുക്കൊപ്പം തന്നെയെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെ പുറത്തുവരുന്ന കണക്കുകള്‍. 

ജോലിയില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ കുടുംബത്തോടൊപ്പം ആവശ്യത്തിന് സമയം ലഭിക്കുന്നില്ലെന്ന പരാതി മുന്‍നിര്‍ത്തി എന്‍എച്ച്എസ് വിട്ടിറങ്ങുന്ന ജീവനക്കാരുടെ എണ്ണം റെക്കോര്‍ഡില്‍ തൊട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മോശം തൊഴില്‍ ജീവിതം കാരണം എന്‍എച്ച്എസ് ഉപേക്ഷിക്കുന്നവരുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ചെന്നാണ് ഹെല്‍ത്ത് ഫൗണ്ടേഷന്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാകുന്നത്. 2010 ജൂണ്‍ മുതല്‍ 2011 ജൂണ്‍ വരെയുള്ള കാലത്ത് ഇത് ചൂണ്ടിക്കാണിച്ച് എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ ജോലി നിര്‍ത്തിയത് 3689 പേരായിരുന്നു. 

എന്നാല്‍ 2018 ജൂണ്‍ വരെയുള്ള 12 മാസത്തിനിടെ ജോലി മതിയാക്കിയത് 10,257 ജീവനക്കാരാണ്, ഏതാണ്ട് 178% വര്‍ദ്ധന. എന്‍എച്ച്എസ് ജോലി ഉപേക്ഷിക്കുന്ന ജീവനക്കാരില്‍ മുന്നിലുള്ളത് നഴ്‌സുമാരാണ്. ഡോക്ടര്‍മാരുടെ എണ്ണമാണ് ഇതില്‍ താരതമ്യേന കുറഞ്ഞ് നില്‍ക്കുന്നത്. കനത്ത ജോലി സമ്മര്‍ദം മൂലം എന്‍എച്ച്എസ് ജീവനക്കാര്‍ തകരുകയാണെന്ന് ഹെല്‍ത്ത് യൂണിയനുകള്‍ വര്‍ഷങ്ങളായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രത്യേകിച്ച് പരിചരണം ആവശ്യമായി വരുന്ന രോഗികളുടെ എണ്ണമേറുന്നതും, ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. 

നിലവിലെ ജീവനക്കാര്‍ അധികസമയം ജോലി ചെയ്താല്‍ തീര്‍ക്കാനുള്ള ജോലി പൂര്‍ത്തിയാക്കുന്നത്. എന്‍എച്ച്എസ് ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചാണ് ഹെത്ത് ഫൗണ്ടേഷന്‍ ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്. എന്‍എച്ച്എസ് സര്‍വ്വീസില്‍ 103,000 തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്, ഇതില്‍ 40877 നഴ്‌സിംഗ് തസ്തികകളും, 9337 ഡോക്ടര്‍മാരുടെ കുറവുമുണ്ട്. പുതിയ റിക്രൂട്ട്‌മെന്റ് നടത്താന്‍ ബുദ്ധിമുട്ടുന്നതോടൊപ്പം നിലവിലെ ജോലിക്കാരെ പിടിച്ചുനിര്‍ത്താനും എന്‍എച്ച്എസ് വിയര്‍ക്കുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.