CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Minutes 51 Seconds Ago
Breaking Now

ബ്ലാക്പൂള്‍ ഹോസ്പിറ്റലില്‍ രോഗി മരിച്ചതല്ല, കൊന്നത്! വിഷം കൊടുത്തതെന്ന സംശയത്തില്‍ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്ത പോലീസ് കൊലപാതകം അന്വേഷിക്കുന്നു; രോഗിയുടെ മൃതശരീരത്തില്‍ കാരണം വെളിപ്പെടുത്താന്‍ കഴിയാത്ത പരുക്കുകള്‍

ജീവനക്കാര്‍ കൊലപാതക കേസില്‍ കുടുങ്ങിയാല്‍ അത് എന്‍എച്ച്എസിന് തന്നെ നാണക്കേടാകും.

ആശുപത്രിയിലെ സ്‌ട്രോക്ക് യൂണിറ്റില്‍ ചികിത്സയില്‍ ഇരിക്കവെ രോഗി മരിച്ച സംഭവം കൊലപാതകം എന്ന് സംശയം. 75 വയസ്സുകാരി വലേറി നീലാണ് ബ്ലാക്പൂള്‍ വിക്ടോറിയ ആശുപത്രിയില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 16-ന് നടന്ന സംഭവത്തില്‍ രോഗിയുടെ ശരീരത്തില്‍ കാരണം വെളിപ്പെടുത്താന്‍ കഴിയാത്ത പരുക്കുകള്‍ കണ്ടെത്തിയതോടെയാണ് പോലീസിന് സംശയം ഉണര്‍ന്നത്. ഈ ആശുപത്രിയിലെ മോശം ചികിത്സയും, യൂണിറ്റിലെ അവഗണനയും സംബന്ധിച്ച് ആശുപത്രി മേധാവികള്‍ പരാതിപ്പെട്ടപ്പോള്‍ നവംബറില്‍ ലങ്കാഷയര്‍ പോലീസ് രണ്ട് സ്ത്രീകളെയും, ഒരു പുരുഷനെയും അറസ്റ്റ് ചെയ്തിരുന്നു. 

അറസ്റ്റിലായ ആശുപത്രി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രത്യേകിച്ച് നിരവധി പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്ക് ഡിറ്റക്ടീവുകള്‍ ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ഫലങ്ങള്‍ പുറത്തുവരുന്നത് വരെ ജീവനക്കാര്‍ സംശയത്തിന്റെ നിഴലിലാകും. ഇതിലൊരു പരിശോധന നീലിന്റെ മൃതശരീരത്തിലും നടത്തും. ഇവരുടെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇൗ വിഷയത്തില്‍ പ്രത്യേക കൊലപാതക അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ആരെയും അറസ്റ്റ് ചെയ്യില്ല. 

ഒരു പ്രത്യേക ടീമിനെയാണ് കൊലപാതക കേസില്‍ അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്നതെന്ന് ലങ്കാഷയര്‍ പോലീസ് ഡിറ്റക്ടീവ് ജില്‍ ജോണ്‍സ്റ്റണ്‍ വ്യക്തമാക്കി. തെളിവ് ശേഖരണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ് ഇപ്പോഴുമുള്ളത്. സാധാരണ മരണമെന്ന് കരുതിയത് കൊലപാതക കേസായി മാറിയപ്പോള്‍ ഏവര്‍ക്കും ആശങ്കയുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ അന്വേഷണത്തിന്റെ വിവരങ്ങള്‍ യഥാസമയം അറിയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം നല്‍കാന്‍ കഴിയുന്നവരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. 

ജീവനക്കാര്‍ കൊലപാതക കേസില്‍ കുടുങ്ങിയാല്‍ അത് എന്‍എച്ച്എസിന് തന്നെ നാണക്കേടാകും. ആശുപത്രിയിലെ സ്‌ട്രോക്ക് യൂണിറ്റിലെ പരിചരണത്തില്‍ നേരത്തെ മുതല്‍ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.