യുക്മയുടെ ചരിത്രത്തിലെ തന്നെ വാശിയേറിയ തെരഞ്ഞെടുപ്പാണ് നടന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.സെന്റ് എഡ്മണ്ട് ചാമ്പ്യന്‍ കാതലിക് സ്കൂളില്‍ വച്ചാണ് രണ്ട് മണിയോടെ മീറ്റിങ്ങ് ആരംഭിച്ചത്. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ യുക്മ പ്രസിഡന്റ് മാമന് ഫിലിപ്പ് അധ്യക്ഷനായിരുന്നു.ശ്രീ സുജു ജോസഫ് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ശ്രീ റോജിമോന്‍ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏക കണ്ഠേന പാസാക്കി. ട്രഷറര്‍ അലക്സ് വര്‍ഗീസ് കണക്ക് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഐക്യകണ്ഠേന പാസാക്കി. തുടര്‍ന്ന് ഇലക്ഷനിലേക്ക് കടന്നു.
ശ്രീ തമ്പി ജോസും ബിജുവും ഭരണാധികാരിയായിരുന്നു. ഇലക്ഷന് രണ്ടു പാനലുകളില്‍ മത്സരിച്ചു. വോട്ടിങ് പൂര്‍ത്തിയാക്കി പത്തുമണിയോടെ സ്കൂളില്‍ നിന്ന് ഒഴിയേണ്ടിവന്നു. പിന്നീട് ഹോട്ടലിലേക്ക് മാറി ഇവിടെ വച്ചാണ് ഫലം പ്രഖ്യാപിച്ചത്. മനോജ് പിള്ളയുടെ പാനലില്‍ ഒരാള്‍ ഒഴികേ ഏവരും വിജയിച്ചു. അനീഷ് ജോണ്‍ ആണ് റോജിമോന്‍ വര്‍ഗീസിന്റെ പാനലില്‍ വിജയിച്ചത്. രാത്രി ഒന്നരയോടെയാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്.
ശക്തമായ മത്സരത്തില്‍ നിസാര വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയം മാറി മറിഞ്ഞു. യുക്മ സംഘടനയുടെ ചുക്കാന്‍ പിടിച്ച് മികച്ച നേതൃപാഠവം കാഴ്ചവയ്ക്കാന്‍ പുതിയ പാനലിന് സാധിക്കട്ടെ എന്ന് ആശംസിക്കാം. തെരഞ്ഞെടുപ്പിന് അപ്പുറം മികച്ച സൗഹൃദം സൂക്ഷിക്കുന്നവരാണ് രണ്ടു പാനലിലേയും അംഗങ്ങള്‍. അതിനാല്‍ തന്നെ പരസ്പരം സഹകരിച്ച് മികച്ചൊരു പ്രവര്‍ത്തനം യുക്മയുടെ ഭാഗത്ത് നിന്ന് വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.