CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 45 Seconds Ago
Breaking Now

യുകെയിലെ ഭാഷാസ്‌നേഹികളുടെ കൂട്ടാഴ്മയായ ലണ്ടന്‍ മലയാള സാഹിത്യവേദിയെ നയിക്കുവാന്‍ പുതിയ കമ്മറ്റി നിലവില്‍ വന്നു.

2010 മുതല്‍ കലാസാംസ്‌കാരിക സാഹിത്യ  രംഗത്ത് സജീവമായി ഇടപെടുന്ന ലണ്ടന്‍ മലയാള സാഹിത്യവേദിക്ക് മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍  കഴിവുള്ള പ്രഗത്ഭരും യുകെയിലെ സാംസ്‌കാരിക രംഗത്ത് പ്രശസ്തരുമടങ്ങിയ സമിതിയാണ്   ഭരണ സാരഥ്യം ഏല്‍ക്കുന്നത്. ജനറല്‍ കോര്‍ഡിനേറ്ററായി റജി നന്തികാട്ട് തുടരും സി. എ. ജോസഫ്, സിസിലി ജോര്‍ജ്ജ്, ജോര്‍ജ്ജ് അറങ്ങാശ്ശേരി, ടി. എം. സുലൈമാന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായും സ്ഥാനമേക്കും.

സാംസ്‌കാരിക രംഗത്ത് വളരെ സജീവമായി ഇടപെടുന്ന  റജി നന്തികാട്ട് കഴിഞ്ഞ നാല്  വര്‍ഷമായി യുക്മ പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ചീഫ് എഡിറ്റര്‍  ആണ്.   ലണ്ടണ്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്റെ അമരക്കാരനായും പ്രവര്‍ത്തിക്കുന്നു. വെളിച്ചം പബ്ലിക്കേഷന്‍സ് ഇതിനോടകം പ്രവാസി എഴുത്തുകാരുടെ 4 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവാസി  എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പ്രമുഖരായ എഴുത്തുകാരുടെ കൃതികളും  വായനക്കാരില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രസിദ്ധീകരിക്കുന്ന മലയാളംവായന എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ ചീഫ് എഡിറ്ററായും റജി നന്തികാട്ട് പ്രവര്‍ത്തിക്കുന്നു.  നിലവില്‍ എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡന്റും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പി. ആര്‍. ഒ ആണ് ഇദ്ദേഹം.

യുകെയിലെ സാംസ്‌കാരിക രംഗത്തും കലാ രംഗത്തും യാതൊരു പരിചയപ്പെടുത്തലിന്റെയും ആവ്യശ്യമില്ലാത്ത വ്യക്തിയാണ് സി. എ. ജോസഫ്. നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചിട്ടുള്ള സി. എ. ജോസഫ് യുക്മയുടെ തുടക്കം മുതല്‍ കലാവിഭാഗം കണ്‍വീനര്‍,   സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനര്‍, സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍,  ജ്വാല ഇ മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം , അയര്‍ക്കുന്നം മറ്റക്കര സംഗമം ജനറല്‍  കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  സി.എ. ജോസഫ് നല്ലൊരു അഭിനേതാവും പ്രഭാഷകനുമാണ്. യുകെയില്‍   നിര്‍മ്മിച്ചിട്ടുള്ള മിക്ക ഷോര്‍ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഒരു ബിലാത്തി പ്രണയം എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 

ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന സിസിലി ജോര്‍ജ്ജ്  നല്ലൊരു  സാഹിത്യകാരിയും കലാകാരിയുമാണ്. പ്രമുഖ മലയാളി സംഘടനയായ എം.എ.യു.കെ യുമായി ബന്ധപ്പെട്ടു നിരവധി പ്രവര്‍ത്തനങ്ങള്‍ സാംസ്‌കാരിക രംഗത്തും സാമൂഹ്യ രംഗത്തും ചെയ്യുന്ന സിസിലി ജോര്‍ജ്ജ്  രണ്ടു കൃതികളുടെ രചയിതാവുമാണ്. കലാ  സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി പുരസ്‌കാരം നല്‍കി  ആദരിച്ചിട്ടുണ്ട്.

സ്‌കോട്ട്‌ലണ്ടിലെ അബര്‍ഡീനില്‍ താമസിക്കുന്ന ജോര്‍ജ്ജ് അറങ്ങാശ്ശേരി മലയാള സാഹിത്യ രംഗത്ത് വേറിട്ട രചനാശൈലിയിലൂടെ വായനക്കാരുടെ പ്രിയ എഴുത്തുകാരനാണ്. യുക്മ പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായ 

 ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ രണ്ടു കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളും കഥകളും എഴുതുന്ന ജോര്‍ജ്ജ് അറങ്ങാശ്ശേരിയുകെയിലെ സാഹിത്യ രംഗത്തിന് വളരെയേറെ സംഭാവനകള്‍ നല്‍കുവാന്‍ കഴിയുന്ന വ്യക്തിയാണ്.

 

ലണ്ടനില്‍ ട്രാവല്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന ടി.എം.സുലൈമാന്‍  കോട്ടയം സ്വദേശിയാണ്. ഒഴിവ് വേളകളില്‍  ഗസലുകളും കവിതകളും ഗാനങ്ങളും എഴുതി സാഹിത്യരംഗത്ത് വളരെ സജീവമാണ് സുലൈമാന്‍. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ലേഖനങ്ങളും 

എഴുതാറുണ്ടു. IATA സെര്‍ട്ടിഫൈഡ് ഇന്റര്‍നാഷണല്‍ ട്രാവല്‍ കണ്‍സള്‍ട്ടന്റ ആയ സുലൈമാന്‍  ചരിത്രത്തില്‍ ബിരുദാനന്തര ബിരുദത്തോടൊപ്പം ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്നും ഡിപ്ലോമയും നേടിയിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.