CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 59 Minutes 56 Seconds Ago
Breaking Now

വോക്കിങ് കാരുണ്യയുടെ എഴുപത്തിഒന്നാമതു് സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് കൈമാറി.

ഇരിട്ടി  വോക്കിങ്  കാരുണ്യയുടെ എഴുപത്തിഒന്നാമതു്  സഹായമായ നാല്പത്തിരണ്ടായിരം രൂപ കാന്‍സര്‍ രോഗിയായ കുമാരിക്ക് പായം പഞ്ചായത്തു മെമ്പര്‍ ടോമി ആഞ്ഞിലിത്തോപ്പില്‍ കൈമാറി. തദവസരത്തില്‍ വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജയിന്‍ ജോസഫ് സന്നിഹിതനായിരുന്നു.  മലബാറിലെ  കുടിയേറ്റ ഗ്രാമമായ വള്ളിത്തോട് പ്രദേശത്തു താമസിക്കുന്ന കാന്‍സര്‍ രോഗിയായ കുമാരിയും (49 വയസ് ) കുടുംബവും ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. രണ്ടു മക്കളും ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം ഒരു കൊച്ചു വീട്ടില്‍ കൂലിപ്പണി ചെയ്താണ് കഴിഞ്ഞു പോന്നിരുന്നത്. പെട്ടന്നുണ്ടായ പനിയെത്തുടര്‍ന്നു  ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും പനി കുറയാതെ വന്നപ്പോള്‍ തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ ആണ് മനസിലാക്കിയത് തൊണ്ടക്കു കാന്‍സര്‍ ആണെന്ന്. അപ്രീതീഷിതമായി കടന്നുവന്ന ഈ മഹാരോഗം നിര്‍ധനരായ ഈ കുടുംബത്തെ തളര്‍ത്തിക്കളഞ്ഞു.

കൂലിവേല ചെയ്തു നിത്യവൃത്തി കഴിഞ്ഞിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയിലാണ് കൊണ്ടെത്തിച്ചത്. ഏകദേശം മൂന്നു ലക്ഷം രൂപ ഇപ്പോള്‍ത്തന്നെ കടമുണ്ട്. ഒരു മാസത്തെ മരുന്നിനുതന്നെ ആറായിരം രൂപയിലധികം ചെലവ് വരുന്നുണ്ട്. കുട്ടികളുടെ പഠനവും തുടര്‍ചികിത്സകളും വീട്ടാനാവാത്ത കടവും ഈ കുടുംബത്തെ ഇന്ന് പ്രതിസന്ധികളുടെ നാടുവിലാക്കിയിരിക്കുകയാണ്. മലബാര്‍ കാന്‍സര്‍ സെന്ററിലാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്. നല്ല ചിത്സകള്‍ ലഭിക്കുകയാണെങ്കില്‍ കുമാരിക്ക്  ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ കഴിയുമെന്നാണ് ഡോക്ട്ടര്‍  പറയുന്നത്. ചികിത്സക്കും നിത്യച്ചിലവിനും കഷ്ട്ടപ്പെടുന്ന ഈ കുടുംബത്തെ സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ  നന്ദി.

Charitties Bank Account Details

Bank Name: H.S.B.C.

Account Name: Woking Karunya Charitable Socitey.

Sort Code:404708

Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്

Jain Joseph:07809702654

Boban Sebastian:07846165720

Saju joseph 07507361048




കൂടുതല്‍വാര്‍ത്തകള്‍.