CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 41 Minutes 57 Seconds Ago
Breaking Now

വെടിവെപ്പില്‍ നിന്നും രക്ഷപ്പെട്ട് പള്ളിക്ക് പുറത്തെത്തിയ അന്‍സി മരണത്തിലേക്ക് മുന്നിലേക്ക് പോയത് ഭര്‍ത്താവിനെ തിരഞ്ഞ്; ഇരയെ കിട്ടിയ ആയുധധാരി നിറയൊഴിച്ചു; പരുക്കേറ്റ് മലയാളി യുവതി നടപ്പാതയില്‍ ഇഴയുമ്പോള്‍ മരണം ഉറപ്പിക്കാന്‍ വെള്ളക്കാരന്‍ ഭ്രാന്തന്‍ വീണ്ടും വെടിപൊട്ടിച്ചു; ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തില്‍ കൂടുതല്‍ വിവരങ്ങള്‍

ഒന്‍പത് മാസക്കാലം പള്ളിയില്‍ പോകാതിരുന്ന ശേഷമാണ് അന്‍സിയും, ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ ഹംസയും ആ വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ തീരുമാനിച്ചത്.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ മലയാളിയായ അന്‍സി അലി ബാവയും ഉള്‍പ്പെട്ടിരുന്നു. അക്രമിയില്‍ നിന്നും രക്ഷപ്പെട്ട് പള്ളിയില്‍ നിന്നും പുറത്തെത്തിയ ഈ 25-കാരി മരണത്തിലേക്ക് മുന്നിലേക്ക് ചെന്നുചാടിയത് ഭര്‍ത്താവിന് എന്ത് സംഭവിച്ചെന്ന ഭയത്താല്‍. ഭര്‍ത്താവിനെ തിരഞ്ഞ് പള്ളിക്കകത്ത് കടന്ന അന്‍സിയെ അക്രമി വെടിവെച്ചുവീഴ്ത്തി. ഇവിടെ നിന്നും ഇഴഞ്ഞ് പുറത്തെത്തിയ മലയാളി യുവതിയെ പിന്നാലെയെത്തിയ അക്രമി വീണ്ടും വെടിവെച്ച് മരണം ഉറപ്പിക്കുകയായിരുന്നു. 

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കെത്തിയവര്‍ക്ക് നേരെയാണ് വെള്ളക്കാരന്‍ ഭീകരന്‍ നിഷ്‌കരുണം നിറയൊഴിച്ചത്. അന്‍സി ഉള്‍പ്പെടെ ഏതാനും സ്ത്രീകളും, കുട്ടികളും മാത്രമാണ് സുരക്ഷിതരായി പള്ളിയില്‍ നിന്നും പുറത്തെത്തിയത്. എന്നാല്‍ പള്ളിക്കകത്ത് ഉണ്ടായിരുന്ന ഭര്‍ത്താവിന് എന്ത് സംഭവിച്ചെന്ന ആശങ്ക ഇവരെ വീണ്ടും സംഘര്‍ഷമേഖലയിലേക്ക് എത്തിച്ചു. തിരികെ എത്തിയ അന്‍സിയെ അക്രമി വെടിവെച്ചു. സഹായത്തിനായി കേണപേക്ഷിച്ച് നടപ്പാതയിലേക്ക് ഇഴഞ്ഞുനീങ്ങിയ യുവതിയെ ഓടിയെത്തിയ ഭീകരന്‍ വീണ്ടും നിറയൊഴിക്കുകയായിരുന്നു. 

ഒന്‍പത് മാസക്കാലം പള്ളിയില്‍ പോകാതിരുന്ന ശേഷമാണ് അന്‍സിയും, ഭര്‍ത്താവ് അബ്ദുള്‍ നാസര്‍ പൊന്നത്ത് ഹംസയും ആ വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ തീരുമാനിച്ചത്. വെടിയൊച്ചകള്‍ കേട്ടപ്പോള്‍ എമര്‍ജന്‍സി റൂമിന് തൊട്ടരികില്‍ നിന്നിരുന്ന നാസറിന് എളുപ്പം പുറത്തുകടക്കാന്‍ സാധിച്ചു. ആരോ ഒരാള്‍ ഡോറിലെ ചില്ല് പൊട്ടിച്ചതോടെയാണ് താനും ഏതാനും ചിലരും പുറത്തെത്തിയതെന്ന് ഇദ്ദേഹം മലയാളത്തില്‍ പറഞ്ഞൊപ്പിക്കുന്നു. സുഹൃത്ത് രഞ്ജു ജോര്‍ജ്ജാണ് ഈ അവസ്ഥയില്‍ നാസറിന്റെ മൊഴിമാറ്റം നടത്തി നല്‍കുന്നത്. അടുത്ത വീട്ടില്‍ ചെന്ന് ഫോണ്‍ വാങ്ങി പോലീസില്‍ വിളിച്ച് വിവരം നല്‍കിയ ശേഷം ഭാര്യയെ തിരഞ്ഞ് നാസര്‍ തിരിച്ചെത്തി. തിരികെയെത്തിയ നാസറിനെ ഞെട്ടിച്ച് ഭാര്യ നടപ്പാതയില്‍ വെടിയേറ്റ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. 

ലിങ്കണ്‍ യൂണിവേഴ്‌സിറ്റിയില്‍ അഗ്രിബിസിനസ്സില്‍ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കി പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ കൊതിച്ച് നില്‍ക്കുമ്പോഴാണ് സ്വപ്‌നങ്ങള്‍ കെടുത്തി ദുരന്തം ഇവരെ തേടിയെത്തിയത്. 




കൂടുതല്‍വാര്‍ത്തകള്‍.