CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 54 Seconds Ago
Breaking Now

എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം റെക്കോര്‍ഡില്‍; ജീവനക്കാരെ വന്‍തോതില്‍ റിക്രൂട്ട് ചെയ്തതോടെ എണ്ണം 1.67 മില്ല്യണിലെത്തി; നഴ്‌സിംഗ് ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വെറും 1%

ലോകത്തില്‍ തന്നെ അഞ്ചാമത്തെ വലിയ തൊഴില്‍ദാതാവാണ് ഇതോടെ എന്‍എച്ച്എസ്

ബ്രിട്ടനില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി കണക്കുകള്‍. എന്‍എച്ച്എസില്‍ മാത്രം ഇപ്പോള്‍ ജോലി ചെയ്യുന്നത് 1.67 മില്ല്യണ്‍ ജീവനക്കാരാണ്. വലിയ തോതില്‍ റിക്രൂട്ട്‌മെന്റ് നടത്തിയതോടെയാണ് ജീവനക്കാരുടെ എണ്ണം റെക്കോര്‍ഡില്‍ എത്തിയതെന്നാണ് വാദം. ഒരു ദശകത്തിനിടെ പൊതുമേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതായും തൊഴില്‍ കണക്കുകള്‍ വിശദീകരിക്കുന്നു. 

നഴ്‌സുമാരുടെ എണ്ണത്തില്‍ കേവലം 1% വര്‍ദ്ധനവാണ് ഉള്ളത്. മിഡ്‌വൈഫുമാരുടെ എണ്ണത്തില്‍ 0.2% വര്‍ദ്ധനവും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാത്രം എന്‍എച്ച്എസ് ജീവനക്കാരുടെ എണ്ണത്തില്‍ 32,000 പേരുടെ വര്‍ദ്ധനവുണ്ടായി. ലോകത്തില്‍ തന്നെ അഞ്ചാമത്തെ വലിയ തൊഴില്‍ദാതാവാണ് ഇതോടെ എന്‍എച്ച്എസ്. യുഎസ് ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, വാള്‍മാര്‍ട്ട്, മക്‌ഡൊണാള്‍ഡ്‌സ് എന്നിവരാണ് ഈ പട്ടികയില്‍ മുന്നിലുള്ളത്. 

നവംബറില്‍ ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരുടെ എണ്ണം മൂന്ന് ശതമാനം വര്‍ദ്ധിച്ചപ്പോള്‍ ആംബുലന്‍സ് ജീവനക്കാരുടേത് 3.9 ശതമാനവും, മാനേജര്‍മാരുടേത് 6.2 ശതമാനവും വര്‍ദ്ധിച്ചെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു കണക്കുകള്‍ ഈ കഥ പറയുമ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ് പ്രഖ്യാപിച്ച 20 ബില്ല്യണ്‍ അധിക ഫണ്ട് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനായി ചെലവാക്കുമെന്നാണ് ഇപ്പോള്‍ ആശങ്കയാകുന്നത്. 

രോഗികള്‍ക്ക് ആധുനിക ചികിത്സകള്‍ നല്‍കാനുള്ള ടെക്‌നോളജിക്കാണ് പൊതുപണം വിനിയോഗിക്കേണ്ടതെന്ന് മുറവിളി തുടങ്ങിക്കഴിഞ്ഞു. 2010 മുതല്‍ 2012 വരെയുള്ള ചെലവുചുരുക്കല്‍ കാലത്ത് 57000 ജീവനക്കാരുടെ കുറവുണ്ടായ എന്‍എച്ച്എസില്‍ പിന്നീട് കാര്യങ്ങള്‍ പഴയ നിലയിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്. അതേസമയം നഴ്‌സിംഗ് ജീവനക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ലെന്നത് ആശങ്കയ്ക്ക് ഇടയാക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.