CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 25 Seconds Ago
Breaking Now

ഏപ്രില്‍ 12; അതുവരെ ബ്രക്‌സിറ്റ് വൈകിക്കാമെന്ന് യൂറോപ്യന്‍ യൂണിയന്‍; ഇതിനിടെ ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടന്‍ പാസാക്കിയാല്‍ മെയ് 22 വരെ ആയുസ്സ് നീട്ടിക്കിട്ടും; ഇതിനൊന്നും പറ്റിയില്ലെങ്കില്‍ മാര്‍ച്ച് 29ന് കരാറില്ലാതെ Get Out അടിക്കും

പുതിയ തീരുമാനങ്ങള്‍ പ്രകാരം മാര്‍ച്ച് 29നുള്ളില്‍ നോ ഡീലുമായി ബ്രിട്ടന്‍ ഇറങ്ങിപ്പോരേണ്ടി വരില്ല.

മൂന്ന് മാസത്തിന് പകരം രണ്ടാഴ്ച ബ്രക്‌സിറ്റ് വൈകിപ്പിക്കാന്‍ സമ്മതിച്ച് യൂറോപ്യന്‍ യൂണിയന്‍. ഇയു നിബന്ധനകള്‍ സമ്മതിച്ചതോടെ ഇനി തീരുമാനമെടുക്കാനുള്ള എംപിമാരുടെ ഊഴമാണെന്ന് പ്രഖ്യാപിച്ച് തെരേസ മേയ് രംഗത്തെത്തി. കരാറില്ലാതെ ഇറങ്ങിപ്പോരുന്നത് ഒഴിവാക്കാനാണ് ഈ സമയം അനുവദിച്ചത്. അടുത്ത ആഴ്ച മൂന്നാം തവണയും തന്റെ കരാറുമായി മേയ് പാര്‍ലമെന്റില്‍ എത്തുമ്പോള്‍ എംപിമാരുടെ അംഗീകാരം ലഭിച്ചാല്‍ മെയ് 22 വരെ ഇയുവില്‍ തുടരാനും മറ്റ് നിയമങ്ങള്‍ പാസാക്കാനും അനുമതി ലഭിക്കും. 

ഇതിന് സാധിക്കാത്ത പക്ഷം ഏപ്രില്‍ 12ന് നടക്കുന്ന ഇയു തെരഞ്ഞെടുപ്പില്‍ ബ്രിട്ടന്‍ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കേണ്ടി വരും. തെരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ബ്രിട്ടന്‍ കരാര്‍ നേടാതെ പുറത്തിറങ്ങേണ്ട അവസ്ഥയാണ് കാണുന്നത്. ബ്രസല്‍സില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇനിയൊരു സാധ്യത ബാക്കിയില്ലെന്ന് പ്രധാനമന്ത്രി എംപിമാരെ ഓര്‍മ്മിപ്പിച്ചത്. ഒരു കരാര്‍ നേടി മാന്യമായി പുറത്തിറങ്ങാം, മേയ് 22 വരെ സമയവും നീട്ടിക്കിട്ടും. ഇതല്ലെങ്കില്‍ കരാറില്ലാതെ പോകും, മറ്റൊരു പദ്ധതിയുമായി മുന്നോട്ട് പോകണം. ഇത് വീണ്ടും സമയം നീട്ടാന്‍ ഇടയാക്കിയാല്‍ ഇയു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കണം', തെരേസ മേയ് പ്രഖ്യാപിച്ചു. 

യുകെയില്‍ തിരിച്ചെത്തിയാല്‍ കരാര്‍ പാസാക്കാനുള്ള ശ്രമങ്ങളിലേക്ക് കടക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മെയ് 23-26 തീയതികളില്‍ ഇയുവിലേക്ക് എംഇപിമാരെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പില്‍ യുകെ പങ്കെടുക്കണമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഈ ആവശ്യം ജനങ്ങളോട് ഉന്നയിക്കുന്നത് തെറ്റാണ്. ഇയുവില്‍ നിന്നും ഇറങ്ങിപ്പോരാന്‍ വോട്ട് ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പറയുന്നത് തെറ്റാണ്, അവര്‍ വ്യക്തമാക്കി. 

പുതിയ തീരുമാനങ്ങള്‍ പ്രകാരം മാര്‍ച്ച് 29നുള്ളില്‍ നോ ഡീലുമായി ബ്രിട്ടന്‍ ഇറങ്ങിപ്പോരേണ്ടി വരില്ല. എന്നാല്‍ ഏപ്രില്‍ 12നുള്ളില്‍ വിത്‌ഡ്രോവല്‍ എഗ്രിമെന്റ് പാസാക്കാത്ത പക്ഷം ഈ സാധ്യത നിലനില്‍ക്കും. 




കൂടുതല്‍വാര്‍ത്തകള്‍.