CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 5 Minutes 25 Seconds Ago
Breaking Now

യുവതീയുവാക്കള്‍ക്കായി സെഹിയോന്‍ യുകെ ഒരുക്കുന്ന 'അലാബേര്‍ ' ആഗസ്റ്റ് 31 ന് .ദൈവമഹത്വത്തിനായി യേശുവില്‍ ഒരു യുവജന ശാക്തീകരണം

ബര്‍മിങ്ഹാം :  യുവതീയുവാക്കള്‍ക്കായി  സെഹിയോന്‍  മിനിസ്ട്രീസ് ഒരുക്കുന്ന  നവസുവിശേഷവത്ക്കരണത്തിനായുള്ള യുവജന ശാക്തീകരണം ' അലാബേര്‍ ' സംഗമത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ച്  നടന്നുവരുന്നു.

സെഹിയോന്‍ യുകെ  ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കലിന്റെ ആത്മീയ നേതൃത്വത്തില്‍ യുവതീയുവാക്കള്‍ക്കായി ആത്മാഭിഷേക  ശുശ്രൂഷകളുമായി പരിശുദ്ധാത്മപ്രേരണയാല്‍ നയിക്കപ്പെടുന്ന അലാബേര്‍ 2019 ആഗസ്റ്റ് 31 ശനിയാഴ്ച ബര്‍മിങ്ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് നടക്കുക  .

യേശുവില്‍ വളരാനുള്ള അതിശക്തമായ ബോധ്യങ്ങളും മനോബലവും നേടുകവഴി പ്രലോഭനങ്ങളെ  തോല്‍പ്പിക്കാന്‍ , പൈശാചിക ശക്തികളുടെ ലക്ഷ്യമായ യുവജനതയെ എന്നേക്കുമായി ഒരുക്കുന്ന ഈ നൂതന ശുശ്രൂഷയിലേക്കു www.sehionuk.org/register എന്ന വെബ്‌സൈറ്റില്‍ നേരിട്ട് റെജിസ്റ്റര്‍ ചെയ്യാം.

 സെഹിയോന്‍ യുകെ യുടെ വിറ്റ്‌നസെസ് ബാന്‍ഡ് , പ്രത്യേക വര്‍ക് ഷോപ്പുകള്‍ , അനുഭവ സാക്ഷ്യങ്ങള്‍ തുടങ്ങിയവ അലാബേറിന്റെ ഭാഗമാകും .കാലഘട്ടത്തിന്റെ  മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി , വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും  നാളെയുടെ  പ്രതീക്ഷയായ യുവജനതയെ ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്ന ഏറെ അനുഗ്രഹദായകമായ ഈ ശുശ്രൂഷകളിലേക്ക്  യേശുനാമത്തില്‍ ക്ഷണിക്കുന്നു.

ADRESS .

BETHEL CONVENTION CENTRE

BIRMINGHAM.

B 70 7J W .

.കൂടുതല്‍ വിവരങ്ങള്‍ക്ക്?.

ടെന്നി ?+44 7740 818172?.

 

 




കൂടുതല്‍വാര്‍ത്തകള്‍.