CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 9 Seconds Ago
Breaking Now

ലൈംഗിക ബന്ധം നിരസിച്ചതിന് മോഡലിനെ കൊലപ്പെടുത്തിയെന്ന് കേസ്; വ്യാജ പീഡനക്കേസ് നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രതിയുടെ ജാമ്യാപേക്ഷ

തനിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും തന്റെ രോഷാകുലമായ സ്വഭാവം മൂലം ആളുകളുമായി അടിപിടി കൂടാറുണ്ടെന്നുമാണ് പ്രതി വാദിക്കുന്നു.

മോഡലിംഗ് രംഗത്തേക്ക് എത്തിയ 20 വയസ്സുകാരി മാന്‍സി ദീക്ഷിതിനെ കൊലപ്പെടുത്തിയ പ്രതി ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍. മുംബൈയിലെ ഓഷിവാരയിലുള്ള ഫ്‌ളാറ്റില്‍ വെച്ചാണ് മാന്‍സിയെ 19കാരനായ സയെദ് മുസമ്മില്‍ കൊലപ്പെടുത്തിയത്. ഇയാളുടെ ലൈംഗിക ആവശ്യങ്ങള്‍ നിരസിച്ചതോടെയാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു. എന്നാല്‍ തന്നോട് പണം ആവശ്യപ്പെട്ട മോഡല്‍ വ്യാജ പീഡനക്കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് സയെദ് അവകാശപ്പെടുന്നത്. 

തനിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നും തന്റെ രോഷാകുലമായ സ്വഭാവം മൂലം ആളുകളുമായി അടിപിടി കൂടാറുണ്ടെന്നുമാണ് പ്രതി വാദിക്കുന്നു. താനൊരു സമാധാനപ്രിയനാണെന്നും മാന്‍സിയുടെ മരണം ഒരു അപകടം മാത്രമാണെന്നും സയെദ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കൊലപാതകം. 

സോഷ്യല്‍ മീഡിയ വഴിയാണ് മോഡലുമായി സൗഹൃദത്തിലായതെന്ന് സയെദ് മുസമ്മില്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ഫോട്ടോഗ്രാഫറാകാന്‍ ശ്രമിച്ചിരുന്ന തന്നോട് പോര്‍ട്ട്‌ഫോളിയോ ഷൂട്ട് ചെയ്ത് നല്‍കാന്‍ മാന്‍സി ആവശ്യപ്പെട്ടു. കൈയില്‍ ക്യാമറയും മറ്റ് ഉപകരണങ്ങളുമില്ലെന്ന് പറഞ്ഞപ്പോള്‍ ഇതുമായി വീട്ടില്‍ വരാമെന്ന് അറിയിച്ചു. എന്നാല്‍ വീട്ടിലെത്തിയ മാന്‍സിയുടെ കൈയില്‍ ക്യാമറ ഉണ്ടായില്ല. 

ഇതിന്റെ പേരില്‍ തര്‍ക്കമുണ്ടാകുകയും മോഡല്‍ പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയെന്നുമാണ് സയെദ് അവകാശപ്പെടുന്നത്. ഇതിനിടെ മോഡലിനെ പിടിച്ച് തള്ളുകയും മരത്തിന്റെ സ്റ്റൂളില്‍ തലയിടിച്ച് ബോധംകെടുകയും ചെയ്തു. ഭയന്ന് പോയ സയെദ് യുവതിയെ ബാഗിലാക്കി പുറത്ത് കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് ഇയാളുടെ വക്കീല്‍ കോടതിയെ അറിയിച്ചത്. ജാമ്യം നല്‍കണമോയെന്ന് കോടതി ഏപ്രില്‍ 3ന് തീരുമാനിക്കും. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.