CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 55 Minutes 38 Seconds Ago
Breaking Now

ഒരു ഷോട്ടെങ്കിലും എന്താ ഈ ചെയ്യുന്നതെന്ന് ചോദിക്കാന്‍ ആഗ്രഹിച്ചു, എന്നാല്‍ ചേട്ടന്‍ അതിന് അവസരം നല്‍കിയില്ല ; ഇന്ദ്രജിത്തിന്റെ അഭിനയത്തെ കുറിച്ച് പൃഥ്വിരാജ്

ലൂസിഫറിലെ ഇന്ദ്രജിത്തിന്റെ അഭിനയത്തെ പ്രശംസിച്ച് പൃഥ്വിരാജ്. അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ല ലൂസിഫറില്‍ ഇന്ദ്രജിത്തിന്റേതെന്നും പക്ഷേ, വളരെ മികവോടെ ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചെന്നും പൃഥ്വിരാജ് പറഞ്ഞു. ലൂസിഫര്‍ സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വി.

'ചേട്ടന്‍ ഈ സിനിമയില്‍ വളരെ പ്രധാനപ്പെട്ട വേഷം ചെയ്യുന്നുണ്ട്. ഇതിനു മുമ്പും ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, മലയാളത്തില്‍ പ്രായം കുറഞ്ഞ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് ഇന്ദ്രജിത്ത്. ഇത് അദ്ദേഹത്തിന്റെ അനുജനായിട്ടല്ല, ഫിലിംമേക്കര്‍ എന്ന രീതിയിലാണ് ഞാന്‍ പറയുന്നത്. അത്ര എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്നൊരു വേഷമല്ല ലൂസിഫറില്‍ ചേട്ടന്റേത്. പക്ഷേ, ലൊക്കേഷനില്‍ എത്തി കാമറയ്ക്കു മുന്നില്‍ അദ്ദേഹം ചെയ്യുന്നത് മികവോടു കൂടിയാണ്. ഒരു ഷോട്ടിലെങ്കിലും ആഗ്രഹിച്ചു, എന്താ ഈ ചെയ്യുന്നത് എന്നൊക്കെ ചോദിക്കണമെന്ന്. അതിനൊരവസരം പോലും ചേട്ടന്‍ തന്നില്ല. ആ കഥാപാത്രത്തെ അദ്ദേഹം അത്രത്തോളം മനോഹരമാക്കിയിട്ടുണ്ട്.' പൃഥ്വിരാജ് പറഞ്ഞു.

മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിക്കാത്ത ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് ഇന്ദ്രജിത്തെന്നും മലയാളത്തിലെ ചെറുപ്പക്കാരായ അഭിനേതാക്കളില്‍ മുന്‍നിരയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും പൃഥ്വിരാജ് പറഞ്ഞു. ഗോവര്‍ധന്‍ എന്ന കഥാപാത്രമായാണ് ഇന്ദ്രജിത്ത് ലൂസിഫറില്‍ എത്തുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളില്‍ എത്തും.

 




കൂടുതല്‍വാര്‍ത്തകള്‍.