CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 15 Seconds Ago
Breaking Now

ഡയറി തിരിച്ചടിച്ച ആയുധം ; ആയിരം കോടിയില്‍ അന്ന് കുടുങ്ങിയത് സിദ്ധരാമയ്യ

സിദ്ധരാമയ്യയുടെ അടുപ്പക്കാരനായ ഗോവിന്ദരാജുവിന്റെ ഡയറിയായിരുന്നു തെളിവ്.

=കര്‍ണാടകയില്‍ കോഴ ആരോപണം ആദ്യമല്ല. മുമ്പും ഇത്തരം ആരോപണം രാഷ്ട്രീയത്തില്‍ സജീവമാണ്. മുഖ്യമന്ത്രി പദം കിട്ടാന്‍ സിദ്ധരാമയ്യ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ആയിരം കോടി കൊടുത്തെന്ന ആരോപണം രണ്ടുവര്‍ഷം മുമ്പാണ് യെഡിയൂരപ്പ ഉയര്‍ത്തിയത്. സിദ്ധരാമയ്യയുടെ അടുപ്പക്കാരനായ ഗോവിന്ദരാജുവിന്റെ ഡയറിയായിരുന്നു തെളിവ്. പിന്നാലെ ബിജെപി നടത്തിയ കോഴ ഇടപാടുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാപ്പെട്ട് ഡി കെ ശിവകുമാര്‍ രംഗത്തെത്തി. നിയമപരമായി മറ്റ് വഴികളില്ലാതെ വന്നാല്‍ മാത്രമേ പരസ്യപ്പെടുത്തൂവെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ഒടുവില്‍ പുറത്തുവന്നിരിക്കുന്നത് യെഡ്യൂരപ്പയുടെ ഡയറിയാണ്.

കര്‍ണാടകയില്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത് മുതല്‍ എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ബിജെപി നടത്തിയ ശ്രമവും കോഴയാരോപണങ്ങളും ചര്‍ച്ചയായിരുന്നു. ബജറ്റ് സമ്മേളനത്തിനിടെ എംഎല്‍എമാര്‍ക്ക് 50 കോടി വാഗ്ദാനം നല്‍കിയതിന്റെ ശബ്ദരേഖ പുറത്തുവിട്ടതും യെഡിയൂരപ്പയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ അന്വേഷണം എങ്ങുമെത്തിയില്ല .




കൂടുതല്‍വാര്‍ത്തകള്‍.