CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 25 Seconds Ago
Breaking Now

യൂറോപ്പ് വിരുദ്ധര്‍ക്ക് നേരെ മേയുടെ തുറന്ന യുദ്ധം; ബ്രിട്ടീഷ് എംപിമാര്‍ക്ക് മുന്നില്‍ ഇനി 7 ഓപ്ഷനുകള്‍; രണ്ടാം ഹിതപരിശോധന മുതല്‍ ബ്രക്‌സിറ്റ് റദ്ദാക്കല്‍ വരെ സാധ്യം; ഈ ഓഫറുകള്‍ തന്റെ കരാറിന്റെ മൂന്നാം അവതരണം പരാജയപ്പെട്ടാല്‍ മാത്രമെന്ന് തെരേസ മേയ്; ബ്രക്‌സിറ്റുകാര്‍ രാജ്യത്തുടനീളം പ്രതിഷേധത്തിലേക്ക്; റോഡ് ഗതാഗതം തടസ്സപ്പെടും

ഈ വിഷയങ്ങള്‍ പാര്‍ലമെന്റിന് അധികാരം നല്‍കുമെന്നതാണ് ബ്രക്‌സിറ്റുകാരെ ചൊടിപ്പിക്കുന്നത്.

അത്യാവശ്യമായി ഓഫീസിലേക്കോ, കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുചെന്ന് ആക്കാനോ പോകുമ്പോള്‍ റോഡില്‍ പതിവില്ലാത്ത തടസ്സങ്ങള്‍. വാഹനങ്ങളുടെ മെല്ലെപ്പോക്ക് മൂലം ഏറെ നേരം റോഡില്‍ കുടുങ്ങിക്കിടക്കേണ്ട അവസ്ഥ. ഇതൊക്കെ നേരിട്ടാല്‍ എന്താണ് സംഭവം എന്ന് ആശ്ചര്യപ്പെടേണ്ട. ബ്രക്‌സിറ്റ് നടപ്പാക്കുന്നത് വൈകിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബ്രക്‌സിറ്റുകാര്‍ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളില്‍ ഗംഭീര പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിലൊന്നാണ് ലോറികളുടെ മെല്ലെപ്പോക്ക്. ഇതോടെ ഇന്നലെ മുതല്‍ പലയിടത്തും വാഹന ഗതാഗതം പതുക്കെയായി. ഇതിന്റെ കടുപ്പം വരുംദിനങ്ങളില്‍ കൂടുമെന്ന് തന്നെയാണ് മുന്നറിയിപ്പ്. 

സ്വന്തം പാര്‍ട്ടിയിലെ യൂറോപ്പ് വിരുദ്ധ എംപിമാര്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് കൊണ്ടാണ് തെരേസ മേയ് പുതിയ നീക്കങ്ങള്‍ പ്രഖ്യാപിച്ചത്. തന്റെ കരാറിനെ അടുത്ത ആഴ്ച പാര്‍ലമെന്റില്‍ എംപിമാര്‍ കശാപ്പ് ചെയ്താല്‍ രണ്ടാം ഹിതപരിശോധന നടത്താനും, ആര്‍ട്ടിക്കിള്‍ 50 പിന്‍വലിക്കല്‍ തുടങ്ങിയ പ്രതികാര നടപടികള്‍ക്ക് അനുമതി നല്‍കാനുള്ള വോട്ടെടുപ്പിന് എംപിമാര്‍ക്ക് അവകാശം നല്‍കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഒരു പ്ലാന്‍ ബി തയ്യാറാക്കാന്‍ എല്ലാ പാര്‍ട്ടികളിലെ എംപിമാരോടും ഡൗണിംഗ് സ്ട്രീറ്റ് ആവശ്യപ്പെടും. എന്നാല്‍ ഒറ്റപ്പെട്ട തങ്ങളുടെ നേതാവ് എന്ന് രാജിവെയ്ക്കുമെന്ന് പ്രഖ്യാപിക്കണമെന്നാണ് ടോറി വിമതരുടെ ആവശ്യം. മാര്‍ച്ച് 29ന് തന്നെ ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതാണ് കുറ്റം. 

ബ്രക്‌സിറ്റില്‍ ഏഴ് സുപ്രധാന ഘടകങ്ങളിലാണ് മേയ് എംപിമാരെക്കൊണ്ട് വോട്ട് ചെയ്യിപ്പിക്കുക:

1) പ്രധാനമന്ത്രിയുടെ ബ്രക്‌സിറ്റ് കരാര്‍

2) നോ ഡീല്‍

3) രണ്ടാം ഹിതപരിശോധന

4) ലേബര്‍ പാര്‍ട്ടി ഉന്നയിക്കുന്ന കസ്റ്റംസ് യൂണിയന്‍ ഡീല്‍

5) നോര്‍വേ-പ്ലസ് ഇഇഎ ഡീല്‍

6) ക്യാനഡ പ്ലസ്- ഫ്രീ ട്രേഡ് ഡീല്‍

7) ആര്‍ട്ടിക്കിള്‍ 50 പിന്‍വലിച്ച് ഇയുവില്‍ തുടരണോ?

ഈ വിഷയങ്ങള്‍ പാര്‍ലമെന്റിന് അധികാരം നല്‍കുമെന്നതാണ് ബ്രക്‌സിറ്റുകാരെ ചൊടിപ്പിക്കുന്നത്. പ്രത്യേകിച്ച് ഭൂരിപക്ഷം എംപിമാരും റിമേയിനേഴ്‌സായതിനാല്‍ മൃദു ബ്രക്‌സിറ്റിനോ, ഒരിക്കലും ബ്രക്‌സിറ്റ് നടക്കാതെ പോകാനോ ആണ് സാധ്യത. 




കൂടുതല്‍വാര്‍ത്തകള്‍.