CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Minutes 7 Seconds Ago
Breaking Now

ജോലിക്കിടെ മാധ്യമപ്രവര്‍ത്തകയെ വെടിവെച്ച് കൊന്നത് ഇവനാണ്; മുഖംമൂടി ധരിച്ച ഐആര്‍എ തോക്കുധാരിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു; ലൈറയുടെ കൊലപാതകത്തില്‍ പ്രതിഷേധം രൂക്ഷം; കൊലപാതകിയെ തിരഞ്ഞ് അയര്‍ലണ്ട് പോലീസ്

ലണ്ടന്‍ഡെറിയില്‍ നടക്കുന്ന കലാപങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലൈറയുടെ കാമുകി സാറാ കാന്നിംഗ് ആവശ്യപ്പെട്ടു

ലണ്ടന്‍ഡെറിയില്‍ നടന്ന കലാപങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ യുവ ജേണലിസ്റ്റ് ലൈറ മക്കീയെ വെടിവെച്ച് കൊന്ന പ്രതിയെന്ന് സംശയിക്കുന്ന മുഖംമൂടി ധരിച്ച തോക്കുധാരിയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. 29-കാരിയായ മാധ്യമപ്രവര്‍ത്തക സംഭവങ്ങളുടെ ചിത്രം പകര്‍ത്താന്‍ ഫോണ്‍ എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിന് ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടത്. തൊട്ടടുത്തുള്ള കെട്ടിടത്തിന് പിന്നില്‍ ചുറ്റിത്തിരിയുന്ന ആയുധധാരി ഓഫീസര്‍മാര്‍ക്ക് നേരെ തോക്കുചൂണ്ടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

ഈ ആയുധധാരിയെ തിരഞ്ഞാണ് അയര്‍ലണ്ട് പോലീസ് ഇപ്പോള്‍ നാടുമുഴുവന്‍ തിരച്ചില്‍ നടത്തുന്നത്. ലൈറയുടെ കൊലപാതകം മനഃസാക്ഷി ഇല്ലാത്തതും, ഞെട്ടിക്കുന്നതുമാണെന്ന് പോലീസ് പ്രതികരിച്ചു. സമൂഹത്തിന്റെ സഹായം കൂടാതെ കേസിലെ കൊലപാതകിയെ കണ്ടെത്താന്‍ കഴിയില്ലെന്ന് സീനിയര്‍ ഡിറ്റക്ടീവ് വ്യക്തമാക്കി. 'തോക്കുധാരിയെ ജനം കണ്ടതാണ്. യുവാക്കളെ തെരുവില്‍ ഇറക്കിയവരെയും അറിയാം. കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളുടെ ഉത്തരം സമൂഹത്തില്‍ തന്നെയാണുള്ളത്. ലൈറക്ക് വേണ്ടി ശരിയായ കാര്യം ചെയ്യാനാണ് ഞാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്. ഈ ഭ്രാന്ത് അവസാനിപ്പിക്കാന്‍ സഹായിക്കണം', ഡിറ്റക്ടീവ് സൂപ്രണ്ട് ജാസണ്‍ മര്‍ഫി പറഞ്ഞു.

അക്രമസംഭവങ്ങളെയും, കൊലപാതകത്തെയും ക്രെഗാന്‍ പിന്തുണയ്ക്കുന്നില്ലെന്ന് അറിയാമെന്നും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ പോലീസിനെ ബന്ധപ്പെടാനുമാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ലണ്ടന്‍ഡെറിയില്‍ നടക്കുന്ന കലാപങ്ങള്‍ അവസാനിപ്പിക്കണമെന്ന് ലൈറയുടെ കാമുകി സാറാ കാന്നിംഗ് ആവശ്യപ്പെട്ടു. തന്റെ പ്രിയപ്പെട്ട പങ്കാളിയുടെ മരണം വെറുതെ ആകരുതെന്നാണ് സാറ ഓര്‍മ്മിപ്പിക്കുന്നത്. മാധ്യമപ്രവര്‍ത്തകയുടെ മരണത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത വിജിലില്‍ വെച്ചായിരുന്നു 29-കാരിയായ പങ്കാളിക്ക് അവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. 

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ മുഖംമൂടിധരിച്ച ആയുധധാരി വെടിയുതിര്‍ത്തപ്പോള്‍ ലക്ഷ്യംതെറ്റി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ലൈറയുടെ ജീവനെടുക്കുകയായിരുന്നു. ക്രെഗാന്‍ എസ്‌റ്റേറ്റില്‍ റിപബ്ലിക്കന്‍ വിമതരാണ് കലാപം അഴിച്ചുവിട്ടത്.  




കൂടുതല്‍വാര്‍ത്തകള്‍.