CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 12 Minutes 9 Seconds Ago
Breaking Now

ഇടത് കൈയും, രണ്ട് കാലുകള്‍ മുറിച്ചുനീക്കപ്പെട്ടതിന് ദുഃഖിച്ച് ഇരുന്നില്ല; പിഞ്ചുകുഞ്ഞായിരിക്കവെ മെനിഞ്ചൈറ്റിസിനെ തോല്‍പ്പിച്ച 15-കാരി നടക്കാന്‍ കഴിയാത്ത കുട്ടികള്‍ക്കായി 25 പ്രോസ്‌തെറ്റിക് കാലുകള്‍ സംഭാവന നല്‍കി

കഴിവില്ലാത്ത കുട്ടികള്‍ക്ക് താന്‍ സംഭാവന ചെയ്യുന്ന ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കംബ്രിയ സ്വദേശിനി ഒലിവിയ

ജീവിതത്തില്‍ കുറവുകളെ പറ്റി ഓര്‍ത്ത് ദുഃഖിക്കാത്തവരുണ്ടോ? നഷ്ടപ്പെട്ട് പോയതിനെക്കുറിച്ച് ചിന്തിച്ചാണ് മനുഷ്യന്‍ ഭൂരിപക്ഷം സമയവും തള്ളിനീക്കുന്നത്. എന്നാല്‍ ഇടത് കൈയും, രണ്ട് കാലുകളും മുറിച്ചുനീക്കിയിട്ടും തന്റെ കുറവുകളെക്കുറിച്ച് ഓര്‍ത്ത് നിരാശപ്പെട്ടിരിക്കാതെ തന്നെ പോലുള്ളവര്‍ക്ക് ആശ്വാസം നല്‍കാനാണ് ഇറങ്ങിത്തിരിച്ചത്. 15-കാരി ഒലിവിയ സ്‌റ്റോറിയാണ് 25 പ്രോസ്‌തെറ്റിക് കാലുകള്‍ ചാരിറ്റിക്ക് സംഭാവന നല്‍കി പോസിറ്റീവ് സ്‌റ്റോറി രചിക്കുന്നത്. 

രണ്ടര വയസ്സുള്ളപ്പോഴാണ് ഒലിവിയ മെനിഞ്ചൈറ്റിസ് ബാധയെ തോല്‍പ്പിക്കുന്നത്. പക്ഷെ ഇതോടെ ശരീരത്തിലെ മൂന്ന് ഭാഗങ്ങള്‍ ഇവള്‍ക്ക് നഷ്ടമായി. രണ്ട് കാലുകളും മുട്ടിന് താഴെ മുറിച്ച് നീക്കിയതിന് പുറമെ ഇടത് കൈയും നഷ്ടമായി. എന്‍എച്ച്എസില്‍ പ്രോസ്‌തെറ്റിക് അവയവങ്ങള്‍ ലഭ്യമല്ലാത്ത പക്ഷം അത് മകള്‍ക്ക് നഷ്ടമാകരുതെന്ന് ഉറപ്പിക്കാന്‍ ഒലിവിയയുടെ കുടുബം നേരത്തെ സംഭാവനങ്ങള്‍ സ്വീകരിച്ചിരുന്നു. ഇതുവഴിയാണ് യഥാര്‍ത്ഥ ചര്‍മ്മം മുതല്‍ പിങ്ക് ഹീല്‍സ് വരെയുള്ളവയും, സ്വിമ്മിംഗ് ഫ്‌ളിപ്പേഴ്‌സ്, വയലിന്‍ അറ്റാച്ച്‌മെന്റ്, സ്‌പെഷ്യലിസ്റ്റ് റണ്ണിംഗ് ബ്ലേഡുകള്‍ എന്നിവ ലഭ്യമാക്കിയത്. 

ഇപ്പോള്‍ പ്രോസ്‌തെറ്റിക് കൈ ഇല്ലാതെ തന്നെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഒലിവിയ ശീലിച്ച് കഴിഞ്ഞു. രണ്ട് സെറ്റ് പൊയ്ക്കാലുകളും ഈ 15-കാരി പ്രയോജനപ്പെടുത്തുന്നു. തന്റെ കുട്ടിക്കാലത്തെ കാലുകള്‍ ഒഴികെ മറ്റുള്ളവയെല്ലാം ആഫ്രിക്കയിലെ സമാനമായ അവസ്ഥ നേരിടുന്ന കുട്ടികള്‍ക്ക് സംഭാവന ചെയ്തിരിക്കുകയാണ് ഈ പെണ്‍കുട്ടി. 

ഇതൊന്നും വാങ്ങാന്‍ കഴിവില്ലാത്ത കുട്ടികള്‍ക്ക് താന്‍ സംഭാവന ചെയ്യുന്ന ഉപകരണങ്ങളുടെ സഹായത്തോടെ നടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കംബ്രിയ സ്വദേശിനിയായ ഒലിവിയ. മറ്റ് കുട്ടികളെ പോലെ മകള്‍ക്ക് ജീവിതം സാധ്യമാകില്ലെന്ന് വ്യാകുലപ്പെട്ട രക്ഷിതാക്കള്‍ക്ക് അഭിമാനമായി മാറുകയാണ് ഈ പെണ്‍കുട്ടി. 




കൂടുതല്‍വാര്‍ത്തകള്‍.