CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 13 Seconds Ago
Breaking Now

രാഷ്ട്രീയത്തില്‍ മുന്‍പരിചയമില്ല, എന്നിട്ടും രാജ്യത്തെ പ്രസിഡന്റായി മാറി ഒരു കൊമേഡിയന്‍; ടിവിയില്‍ പ്രസിഡന്റായി അഭിനയിച്ച താരം തെരഞ്ഞെടുപ്പില്‍ എതിരാളിയെ മലര്‍ത്തിയടിച്ചു

ഒരു തമാശയെന്നോണം ആരംഭിച്ച പ്രചരണമാണ് വോട്ടര്‍മാരുടെ ഹൃദയം കീഴടക്കിയത്

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് വീറും വാശിയും നിറഞ്ഞ് നില്‍ക്കുന്നതാണ്. ആരോപണ പ്രത്യാരോപണങ്ങളുമായി രംഗം കൊഴുപ്പിച്ച് ജനങ്ങളുടെ മനസ്സില്‍ ഇടിച്ച് കയറി വോട്ട് പെട്ടിയില്‍ വീഴ്ത്താനാണ് നേതാക്കളുടെ പരിശ്രമം. അങ്ങിനെയുള്ളപ്പോഴാണ് രാഷ്ട്രീയത്തില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒരു വ്യക്തി ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളും, തമാശ പരിപാടികളുമായി ഒരു രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. ടിവി പരിപാടിയില്‍ പ്രസിഡന്റായി അഭിനയിച്ച് മാത്രം മുന്‍പരിചയമുള്ള കോമഡി താരമാണ് ഉക്രെയിന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയത്. 

നിലവിലെ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോയെ 73 ശതമാനം വോട്ടുകളും നേടിയാണ് വോളോഡിമിര്‍ സെലെന്‍സ്‌കി അട്ടിമറിച്ചത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് ഇത് ഉറപ്പിക്കുന്നത്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും ടിവി താരത്തോട് പൊറോഷെങ്കോ തോല്‍വി ഏറ്റുവാങ്ങി. എല്ലാ സാധ്യമാണെന്നാണ് ഇത് തെളിയിക്കുന്നതെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെ സെലെന്‍സ്‌കി പ്രതികരിച്ചു. 

ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കോമഡി താരത്തോട് തോല്‍വി സമ്മതിച്ചിരിക്കുകയാണ് പൊറോഷെങ്കോ. ഒരു തമാശയെന്നോണം ആരംഭിച്ച പ്രചരണമാണ് വോട്ടര്‍മാരുടെ ഹൃദയം കീഴടക്കിയത്. ദാരിദ്ര്യവും, അഴിമതിയും നടമാടിയതിന് പുറമെ 13000 ജീവനുകള്‍ പൊലിഞ്ഞ അഞ്ച് വര്‍ഷത്തെ യുദ്ധവുമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. 

പതിവ് രാഷ്ട്രീയ റാലികളും, നോട്ടീസ് വിതരണവും മാറ്റിവെച്ച് സോഷ്യല്‍ മീഡിയ വഴിയും, കോമഡി പരിപാടികളുമായാണ് സെലെന്‍സ്‌കിയുടെ പ്രചരണം അരങ്ങേറിയത്. സോവിയറ്റ് യൂണിയനില്‍ നിന്നും സ്വാതന്ത്ര്യം നേടി മൂന്ന് ദശകം പിന്നിട്ടിട്ടും യൂറോപ്പിലെ പാവപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഉക്രെയിന്‍.  




കൂടുതല്‍വാര്‍ത്തകള്‍.