CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 9 Minutes 25 Seconds Ago
Breaking Now

ഇന്ന് കേരളം വിധിയെഴുതുന്നു ; രണ്ടരക്കോടിയോളം പൗരന്മാര്‍ പോളിംഗ് ബൂത്തിലേക്ക്

ജനം ആര്‍ക്കൊപ്പമെന്നറിയാന്‍ ഒരുമാസം നീളുന്ന കാത്തിരിപ്പു വേണം.

ഇന്ന് ജനവിധി. ഒരു മാസം നീണ്ട ആവേശ പ്രചാരണവും കൊട്ടിക്കലാശവും കൊട്ടിക്കയറി കൊടിയിറങ്ങി. ഇനി കേരളം വിധിയെഴുതും. ഇരുപത് മണ്ഡലങ്ങളിലായി 2,61,51,534 വോട്ടര്‍മാര്‍  അതില്‍ 1,34,66,521 പേര്‍ സ്ത്രീകള്‍, 1,26,84,839 പുരുഷന്മാര്‍,174 ട്രാന്‍സ്‌ജെന്ററുകള്‍. പ്രളയവും ശബരിമല വിഷയവും ഉള്‍പ്പെടെ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് ശേഷമുള്ള നിര്‍ണ്ണായക തിരഞ്ഞെടുപ്പാണ് കേരളത്തെ സംബന്ധിച്ച് ഇക്കുറി. ജനം ആര്‍ക്കൊപ്പമെന്നറിയാന്‍ ഒരുമാസം നീളുന്ന കാത്തിരിപ്പു വേണം.

രാവിലെ ഏഴ് മണിക്ക് പോളിംഗ് തുടങ്ങും. വൈകിട്ട് ആറ് മണിയ്ക്ക് പോളിംഗ് അവസാനിക്കും. പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.