CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes 3 Seconds Ago
Breaking Now

ക്രോയിഡോണിന് ആവേശമായി ശ്രീ അശോക് കുമാര്‍ നേതൃത്വം നല്കിയ മാരത്തോണ്‍ ചാരിറ്റി ഇവന്റ് എല്ലാവര്‍ഷത്തെയും പോലെ വിപുലമായ കലാപരുപാടികളോടെ നടന്നു

ലണ്ടന്‍ : സമൂഹത്തില്‍ നന്മയുടെയും  സ്‌നേഹത്തിന്റെയും അതോടൊപ്പം സഹായത്തിന്റെയും സന്ദേശമുള്‍ക്കൊള്ളിച്ചുകൊണ്ട്  കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന  മാരത്തോണ്‍ ചാരിറ്റി ഇവന്റ് ഈ വര്‍ഷവും ക്രോയ്‌ഡോണിലെ ലാന്‍ഫ്രാങ്ക് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി. മാരത്തോണ്‍ ചരിത്രത്തില്‍ ആദ്യമായി ആറു മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളികൂടിയായ ശ്രീ അശോക് കുമാര്‍ നേതൃത്വം നല്‍കുന്ന ഈ ചാരിറ്റി സംഘടന ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ് . ഈ കഴിഞ്ഞ ചുരുങ്ങിയ കാലയളവില്‍ 16000 പൗണ്ടില്‍ അധികം സമാഹരിക്കുകയും ആക്ഷന്‍ അഗൈനിസ്‌റ് ഹങ്ഗര്‍ പോലെയുള്ള . ചാരിറ്റി സംഘടനക്കു നല്‍കുന്നതിലൂടെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശതഅനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനും ഈ കൂട്ടായ്മ്മക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ മാരത്തോണ്‍ ഇവന്റ്  ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ  ധനസമാഹരണത്തിനായിട്ടാണ് നടത്തപ്പെട്ടത് ചടങ്ങ്   ഉത്ഘാടനം ചെയ്!തത് ആശംസകള്‍ നേരുന്നതിനായി  ക്രോയ്‌ഡോണിലെ മേയര്‍ Ms Benedatta Khan ,   ബ്രിട്ടീഷ് ഹാര്‍ട്ട് ഫൌണ്ടേഷന്‍ റെപ്രെസെന്ററ്റീവ്  ഹീയതേര്‍ കരോള്‍   , ക്രോയ്‌ഡോണ്‍ കൗണ്‍സിലര്‍ Ms മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരോടൊപ്പം ക്രോയ്‌ഡോണിലേ സാമൂഹിക  സാംസ്‌കാരിക രംഗങ്ങളിലെ  പ്രമുഖര്‍ പങ്കെടുത്തു . നമ്മുടെ കൂട്ടായ്മകളെ  സമൂഹത്തിന്റെ വിവിധതലങ്ങളില്‍ കോര്‍ത്തിണക്കി അതായത്  കലാ, കായികം,സാംസ്‌കാരികം  അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് തന്റെ ഓരോ പ്രവര്‍ത്തനവുമെന്ന്  ശ്രീ അശോക് കുമാര്‍ തന്റെ നന്ദി പ്രകാശനത്തില്‍ പറയുകയുണ്ടായി.

മലയാളികൂട്ടയ്മകള്‍ക്കൊപ്പം മറ്റുസംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായപ്പോള്‍ ശ്രീ അശോക് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഈ സായാഹ്നം . പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ  അശോക് കുമാര്‍ അറിയിക്കുകയുണ്ടായി. പരിപാടിയിലൂടെ സമാഹരിച്ച തുക ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൈമാറും. അടുത്ത വര്‍ഷത്തെ മാരത്തോണ്‍ ഇവെന്റിനായുള്ള  കാത്തിരിപ്പിലാണ് ക്രോയ്‌ഡോണ്‍  മലയാളികള്‍ 

 




കൂടുതല്‍വാര്‍ത്തകള്‍.