CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 54 Seconds Ago
Breaking Now

16 വയസ്സുകാരനെ കത്തി ഉപയോഗിച്ച് ക്രൂരമായി കുത്തിപ്പരുക്കേല്‍പ്പിച്ചു; ചോര വാര്‍ന്ന് നിലത്തുകിടന്നവന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി രസിച്ചു; പതിനഞ്ചും, പത്തൊന്‍പതും വയസ്സുകാരായ പ്രതികള്‍ക്ക് 71 വര്‍ഷം ജയില്‍ശിക്ഷ

ബ്ലാക് ടോം ഗ്യാംഗില്‍ ഉണ്ടായിരുന്ന സെമെറെന്‍ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് എതിര്‍സംഘമായ ലണ്ടന്‍ റോഡ് ഗ്യാംഗിലേക്ക് മാറിയിരുന്നു

കഴിഞ്ഞ സെപ്റ്റംബറില്‍ ബെഡ്‌ഫോര്‍ഡ്ഷയറിലെ ബെഡ്‌ഫോര്‍ഡില്‍ റോഡരികില്‍ വെച്ചാണ് 16-കാരന്‍ സെമെറെന്‍ യില്‍മാസ് കൊല ചെയ്യപ്പെട്ടത്. ക്രൂരമായ മര്‍ദ്ദനമേറ്റും, കത്തിക്കുത്തേറ്റും നിസ്സഹായനായി നിലത്ത് ചോരവാര്‍ന്ന് കിടന്നപ്പോഴും പ്രതികളായ മൂന്ന് 15-കാരായ ആണ്‍കുട്ടികളും, 19 വയസ്സുകാരനും ദൃശ്യങ്ങള്‍ സ്‌നാപ്ചാറ്റില്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു. ഒടുവില്‍ മരണത്തിന് കീഴടങ്ങിയതോടെ പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തുകയും, ഇന്നലെ കോടതി ഇവര്‍ക്ക് ആകെ 71 വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുകയും ചെയ്തു. 

സെമെറെന്‍ യില്‍മാസിന്റെ എതിര്‍സംഘത്തില്‍ പെട്ട അംഗങ്ങളും, ഇവരുടെ ബന്ധുവും ചേര്‍ന്നാണ് അക്രമം അഴിച്ചുവിട്ടത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും, ഇതിന്റെ പേരില്‍ ആയുധപ്രയോഗവും, ചെറുപ്പക്കാരുടെ ജീവിതം നഷ്ടമാകുന്നതുമായ ദുഃഖരമായ അവസ്ഥയില്‍ നിന്നുമാണ് ഈ കേസും വരുന്നതെന്ന് വിധി പ്രസ്താവിക്കവെ ജസ്റ്റിസ് ബ്രയാന്‍ ക്യുസി ചൂണ്ടിക്കാണിച്ചു. സെമെറെന്‍ തങ്ങളെ നാണംകെടുത്തിയെന്ന്  ഉറപ്പിച്ചാണ് നാലംഗ സംഘം ഈ കൊലപാതകം നടത്തിയതെന്നും ജഡ്ജ് കൂട്ടിച്ചേര്‍ത്തു. 

ബെഡ്‌ഫോര്‍ഡില്‍ എതിര്‍ ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉള്ളതിനാല്‍ താന്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് സെമെറെന്‍ സഹോദരനോട് പറഞ്ഞിരുന്നു. കത്തി അക്രമണത്തിന് താനും ഇരയാകുമെന്ന കൗമാരക്കാരന്റെ പ്രവചനം ശരിയാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ബെഡ്‌ഫോര്‍ഡിലെ ബ്ലാക്ക് ടോം ഗ്യാംഗില്‍ പെട്ടവരാണ് അക്രമം നടത്തിയത്. പ്രതിരോധിക്കാന്‍ കഴിയാതെ നിലത്തുവീണ ആണ്‍കുട്ടിയെ കുത്തുകയും, ചുറ്റിക ഉപയോഗിച്ച് അടിക്കുകയും ചെയ്തു. 

ഇതിനിടെ രക്തമൊലിപ്പിച്ച് കിടക്കുന്ന സെമെറെന്റെ വീഡിയോ സ്‌നാപ്ചാറ്റില്‍ റെക്കോര്‍ഡ് ചെയ്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 15-കാരായ ജേക്കബ് മോര്‍ഗന്‍, റാമോന്‍ ജാന, 16-കാരന്‍ കാലെബ് ബ്രൗണ്‍ എന്നിവര്‍ ബ്ലാക് ടോം സംഘവുമായി ബന്ധപ്പെട്ടവരായിരുന്നു, 19-കാരനായ ആരോണ്‍ മില്ലര്‍ മോര്‍ഗന്റെ ബന്ധുവും. ബ്ലാക് ടോം ഗ്യാംഗില്‍ ഉണ്ടായിരുന്ന സെമെറെന്‍ ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് എതിര്‍സംഘമായ ലണ്ടന്‍ റോഡ് ഗ്യാംഗിലേക്ക് മാറിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.