CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 49 Minutes 45 Seconds Ago
Breaking Now

ഇത് ഭക്തിമൂത്തതിന് പറ്റിയ ശിക്ഷ; ക്യാന്‍സര്‍ രോഗിക്ക് ബൈബിള്‍ നല്‍കുകയും, 'യേശു എന്റെ ഇടയന്‍' പാടാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്‍എച്ച്എസ് നഴ്‌സിനെ ജോലിയില്‍ നിന്നും പുറത്താക്കിയത് ശരിവെച്ച് ട്രിബ്യൂണല്‍; വിശ്വാസത്തിന്റെ വില

യേശുവിലൂടെയാണ് ദൈവത്തിങ്കലേക്ക് എത്തിച്ചേരുകയെന്ന് നഴ്‌സ് രോഗിയോട് പറഞ്ഞു

ക്യാന്‍സര്‍ രോഗിക്ക് ബൈബിള്‍ നല്‍കുകയും, 'യേശു എന്റെ ഇടയന്‍' ആലപിക്കാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്തതിന് പുറത്താക്കല്‍ നേരിട്ട എന്‍എച്ച്എസ് നഴ്‌സിന്റെ അപ്പീല്‍ ട്രിബ്യൂണല്‍ തള്ളി. ജോലിയില്‍ നിന്നും പുറത്താക്കിയത് ശരിയായ നടപടിയാണെന്ന് കോടതി വിധിച്ചു. 2016-ലാണ് കെന്റ് ഡാര്‍ട്ട്‌ഫോര്‍ഡ് ഡാറെന്റ് വാലി ഹോസ്പിറ്റലിലെ ജോലിയില്‍ നിന്നും നഴ്‌സ് സാറാ കുട്ടെയെ പുറത്താക്കിയത്. 

രോഗികളോട് തുടര്‍ച്ചയായി തന്റെ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കുകയും, ഇവര്‍ക്ക് ബൈബിള്‍ നല്‍കുകയും ചെയ്തത് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് കണ്ടെത്തല്‍. 2016 ജൂണ്‍ 3ന് ആശുപത്രിയിലെ ഒരു രോഗി നഴ്‌സിന്റെ ഈ വിശ്വാസ സംസാരങ്ങള്‍ക്കെതിരെ പരാതി നല്‍കി. മോണ്ടി പൈതണ്‍ സ്‌കിറ്റ് പോലെയാണ് രോഗി നഴ്‌സിന്റെ പെരുമാറ്റത്തെ ഉപമിച്ചത്. സംഭവത്തില്‍ നഴ്‌സിനെ പുറത്താക്കിയ ഡാര്‍ട്ട്‌ഫോര്‍ഡ് & ഗ്രേവ്‌സ്ഷാം എന്‍എച്ച്എസ് ട്രസ്റ്റിന്റെ നടപടി ശരിയാണെന്ന് വിധിയെഴുത്തില്‍ വ്യക്തമാക്കി. 

യേശുവിലൂടെയാണ് ദൈവത്തിങ്കലേക്ക് എത്തിച്ചേരുകയെന്ന് നഴ്‌സ് രോഗിയോട് പറഞ്ഞു. താന്‍ ബൈബിള്‍ നല്‍കാമെന്നും, ഒപ്പം ചേര്‍ന്ന് ഗാനം ആലപിക്കാനും അവര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഈ സംഭവം വളരെ മോശമായാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് രോഗി പരാതിയില്‍ പറഞ്ഞു. സമാനമായ പല സംഭവങ്ങളും നഴ്‌സിനെതിരെ കുറ്റമായി ആരോപിക്കപ്പെട്ടു. ബവല്‍ ക്യാന്‍സര്‍ ബാധിച്ച രോഗിയോട് ദൈവത്തോട് പ്രാര്‍ത്ഥിച്ചാല്‍ രക്ഷപ്പെടാന്‍ സാധ്യത കൂടുമെന്നും ഇവര്‍ പറഞ്ഞത്രേ. എന്തായാലും ഇതിന്റെ പേരില്‍ ചില രോഗികള്‍ക്ക് ഈ നഴ്‌സിന്റെ സേവനം ആവശ്യമില്ലെന്ന നിലയായി. 

ഇതോടെ 50-കാരിയായ കുട്ടെയെ 2016 ജൂണില്‍ ട്രസ്റ്റ് സസ്‌പെന്‍ഡ് ചെയ്തു. ആഗസ്റ്റില്‍ പുറത്താക്കുകയും ചെയ്തു. എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ ഇതിനെതിരായ പരാതി തള്ളി. 2017-ല്‍ അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നഴ്‌സായി ജോലിയിലേക്ക് മടങ്ങാനുള്ള വിലക്ക് എന്‍എംസി നീക്കി. കോര്‍ട്ട് ഓഫ് അപ്പീലില്‍ ഒരുവട്ടം കൂടി അപ്പീല്‍ നല്‍കിയെങ്കിലും നിരാശയായിരുന്നു ഫലം. 




കൂടുതല്‍വാര്‍ത്തകള്‍.