CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 6 Minutes 30 Seconds Ago
Breaking Now

പ്രശാന്ത് കിഷോര്‍ മാജിക് അവസാനിച്ചിട്ടില്ല; കോണ്‍ഗ്രസ് ഒരിക്കല്‍ നിഷേധിച്ച മുഖ്യമന്ത്രി കസേര പിടിച്ചുവാങ്ങി ജഗന്‍ മോഹന്‍ റെഡ്ഡി; തിരക്കഥ കിഷോര്‍ വക!

5 വര്‍ഷം മുന്‍പാണ് പ്രശാന്ത് കിഷോറിനെയും, അദ്ദേഹത്തിന്റെ ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി സംഘവും ചേര്‍ന്ന് ജഗന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചത്.

2009ല്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോഴാണ് വൈഎസ് രാജശേഖര റെഡ്ഡി വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നത്. റെഡ്ഡിയുടെ പിന്‍ഗാമിയായി ആന്ധ്ര കോണ്‍ഗ്രസില്‍ വളരാമെന്ന് കരുതിയ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരിടേണ്ടി വന്നത് തിരിച്ചടികളായിരുന്നു. ജഗനെ ഒതുക്കിയ കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ തള്ളുകയും ചെയ്തു. ഇതോടെ ജഗന്‍ മോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ നിന്നും വേര്‍പിരിഞ്ഞു. 

2011ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് കരുതിയില്ല അത് തങ്ങള്‍ നിഷേധിച്ച നേട്ടങ്ങള്‍ തിരിച്ചുപിടിക്കാനുള്ള വരവാകുമെന്ന്. 2014ല്‍ തെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഇറങ്ങിയെങ്കിലും ജഗനെ ജനം സ്വീകരിച്ചില്ല. 5 വര്‍ഷത്തിന് ഇപ്പുറം 2019 ലോക്‌സഭാ, നിയമഭാ തെരഞ്ഞെടുപ്പുകള്‍ ആന്ധ്രയില്‍ ഒന്നിച്ച് അരങ്ങേറിയപ്പോള്‍ ഫലം മറ്റൊന്നായി. 

ചന്ദ്രബാബു നായിഡുവിനെ ആന്ധ്രയില്‍ നിന്നും തുടച്ചുനീക്കിയാണ് ജഗന്റെ പാര്‍ട്ടി ഇക്കുറി ആഞ്ഞടിച്ചത്. ലോക്‌സഭാ സീറ്റില്‍ 25ല്‍ 22 സീറ്റുകളാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്. നിയമസഭയില്‍ 175 സീറ്റില്‍ 150 സീറ്റും നേടി ആന്ധ്രയുടെ ഭരണവും ജഗന്‍ പിടിച്ചു. എങ്ങിനെയാണ് അഞ്ച് വര്‍ഷം കൊണ്ട് ജഗന്‍ ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് സംശയമുള്ളവര്‍ അറിയണം പ്രശാന്ത് കിഷോര്‍ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ റോള്‍. 

5 വര്‍ഷം മുന്‍പാണ് പ്രശാന്ത് കിഷോറിനെയും, അദ്ദേഹത്തിന്റെ ഇന്ത്യ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി സംഘവും ചേര്‍ന്ന് ജഗന്റെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ നിര്‍ദ്ദേശിച്ചത്. ബിജെപിയില്‍ അമിത് ഷായുടെ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ച് ബൂത്ത്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി തുടക്കം. പിന്നീട് ജനങ്ങളിലേക്ക് നേരിട്ട് എത്താനുള്ള പരിപാടികള്‍. ഒടുവില്‍ ചന്ദ്രബാബു നായിഡുവിന്റെ ചുവടുതെറ്റിക്കാന്‍ പോന്ന പ്രചരണ വാക്യങ്ങള്‍. ഇതിന് മറുപടി നല്‍കാന്‍ പോലും പറ്റുന്നതിന് മുന്‍പ് നായിഡു വീണു, ജഗന്‍ ചരിത്രവും കുറിച്ചു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.