CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 24 Seconds Ago
Breaking Now

മോദി ചിത്രം വസ്തുനിഷ്ഠമായ ഒന്നല്ലെന്ന് തുറന്നുപറഞ്ഞ് വിവേക് ഒബ്‌റോയി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള തന്റെ ചിത്രം വസ്തുനിഷ്ഠതയെ അടിസ്ഥാനപ്പെടുത്തിയല്ല ചിത്രീകരിച്ചിരിക്കുന്നതെന്ന് നടന്‍ വിവേക് ഒബ്‌റോയി. ജീവചരിത്ര ചിത്രമെടുക്കാനും പ്രേക്ഷകര്‍ക്ക് 'വൈകാരികമായ അനുഭവം' നല്‍കാനും സംവിധായകന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ടെന്നും വിവേക് ഒബ്‌റോയി പറഞ്ഞു. 

ചിത്രത്തിലെ ഒരു തരത്തിലെ നാടകീയ പ്രവര്‍ത്തനങ്ങളെ എങ്ങനെ സാധൂകരിക്കും എന്ന ചോദ്യത്തിന് വിവേകിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'ഞങ്ങള്‍ അതിനെ നീതികരിക്കുന്നില്ല. ഞങ്ങള്‍ ഒന്നിനെയും നീതികരിക്കുന്നില്ല. ഇതൊരു സാധാരണ ചിത്രമാണ്. സംവിധായകന്റെ സ്വാതന്ത്യമാണത്. പ്രേക്ഷകര്‍ക്ക് വൈകാരിക അനുഭവം നല്‍കുന്നതിന് വേണ്ടി കുറച്ച് നാടകീയത സംവിധായകനും തിരക്കഥാകൃത്തും ഉപയോഗിക്കും. ഞങ്ങളുടെ സിനിമ മോദിയുടെ ജീവിതത്തെ വസ്തുനിഷ്ഠമായി പരിശോധിച്ചെടുക്കുന്ന ചിത്രമല്ല. വ്യക്തമായി പറയുന്നു. ഞങ്ങള്‍ നിര്‍മ്മിക്കുന്നത് അദ്ദേഹത്തെ കുറിച്ചുള്ള ചരിത്രമല്ല'

 

പിഎം നരേന്ദ്രമോദിയെന്ന ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ ഇറങ്ങിയ സമയത്ത് തന്നെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. മോദിയുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയല്ല പല രംഗങ്ങളും എന്നായിരുന്നു പ്രധാന വിമര്‍ശനം. അതിനെ സാധൂകരിക്കുന്ന തരത്തിലാണ് വിവേക് ഒബ്‌റോയിയുടെ പ്രതികരണം.

 




കൂടുതല്‍വാര്‍ത്തകള്‍.