CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 9 Minutes 15 Seconds Ago
Breaking Now

മോദി സ്ഥാനമേല്‍ക്കുമ്പോള്‍ നെതന്യാഹുവും പുടിനും എത്തിയേക്കും ; മേയ് 30 നായിരിക്കും സത്യപ്രതിജ്ഞ

സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി കഴിഞ്ഞ ദിവസം രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം വട്ടം സ്ഥാനമേല്‍ക്കുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും എത്തിയേക്കും. കഴിഞ്ഞ തവണ നടത്തിയതിനെക്കാള്‍ ഗംഭീരമായ സത്യപ്രതിജ്ഞാ ചടങ്ങാണ് ഇത്തവണ നടത്തുന്നത്. മോദിയുമായി ഏറ്റവുമടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന രണ്ട് ലോകനേതാക്കള്‍ എന്ന നിലയ്ക്കാണ് പുടിനും നെതന്യാഹുവിനും പരിപാടിയിലേയ്ക്ക് ക്ഷണം. 

മെയ് 30നായിരിക്കും മോദി വീണ്ടും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതെനനാണ് സൂചന. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായി മോദി കഴിഞ്ഞ ദിവസം രാഷ്ട്രപതിയ്ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. രാഷ്ട്രപതി കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് അത്താഴവിരുന്നും നല്‍കി. രാഷ്ട്രപതിഭവനില്‍ വലിയ ആഘോഷപരിപാടികളോടെയായിരിക്കും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. 

ശനിയാഴ്ചയും ഞായറാഴ്ചയുമായി എന്‍ഡിഎയുടെ എല്ലാ എംപിമാരോടും എംഎല്‍എമാരോടും ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും അവരുടെ വസതികളിലെത്തി സന്ദര്‍ശിച്ചിരുന്നു. 

സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ചൊവ്വാഴ്ച മോദി തന്റെ മണ്ഡലമായ വാരണാസിയില്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. കാശി വിശ്വനാഥക്ഷേത്രത്തില്‍ മോദി സന്ദര്‍ശനം നടത്തും. മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെയും മറ്റ് മുന്നണി നേതാക്കളും ശനിയാഴ്ച ബിജെപി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന ജെയ്റ്റ്‌ലി ഇത്തവണത്തെ മന്ത്രിസഭയില്‍ ഉണ്ടായേക്കില്ലെന്ന് സൂചനയുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.