CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 18 Seconds Ago
Breaking Now

വോള്‍ടണ്‍ ഹാള്‍ ഹോസ്പിറ്റലില്‍ രോഗികള്‍ക്ക് നേരെ ജീവനക്കാരുടെ അക്രമങ്ങള്‍ ഒളിക്യാമറാ ഓപ്പറേഷനില്‍ പുറത്തുവന്നു; 10 ആശുപത്രി ജീവനക്കാര്‍ അറസ്റ്റില്‍; ഏഴ് പുരുഷന്‍മാരും, മൂന്ന് സ്ത്രീകളും പ്രതിക്കൂട്ടില്‍

ഇന്‍സ്‌പെക്ടര്‍മാരും, വിവിധ വിദഗ്ധരും സന്ദര്‍ശിച്ചിട്ടും ഈ പ്രശ്‌നങ്ങള്‍ പുറത്തുവന്നില്ലെന്നത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

ബുദ്ധിമുട്ട് നേരിടുന്ന രോഗികളെ ആശുപത്രി ജീവനക്കാര്‍ കൈകാര്യം ചെയ്യുക. രോഗബാധിതരെ പരിഹസിക്കുകയും, പുച്ഛിക്കുകയും, ഭയപ്പെടുത്തുകയും, തുടര്‍ച്ചയായി തടവിലാക്കുകയും ചെയ്ത് അവര്‍ രസിച്ചു പോന്നു. ആരും അറിയില്ലെന്ന് കരുതിയ ആ ക്രൂരമായ രീതികള്‍ ഒടുവില്‍ ഒളിക്യാമറാ ഓപ്പറേഷനില്‍ പുറത്തുവന്നതോടെ ജീവനക്കാര്‍ക്ക് പണികിട്ടി. എന്‍എച്ച്എസ് ഫണ്ട് നല്‍കിയ ആശുപത്രിയിലെ ജീവനക്കാരുടെ ക്രൂരതകള്‍ ബിബിസി പുറത്തുവിട്ടതോടെ പോലീസ് പത്ത് ജീവനക്കാരെ അറസ്റ്റ് ചെയ്തു. 

ബര്‍ണാഡ് കാസിലിന് സമീപമുള്ള വോള്‍ടണ്‍ ഹാള്‍ ഹോസ്പിറ്റലിലാണ് രോഗികള്‍ക്ക് നേരെ ജീവനക്കാരുടെ അതിക്രമം അരങ്ങേറിയത്. രോഗികളെ മാനസികവും, ശാരീരികവുമായി ഇവര്‍ പീഡിപ്പിച്ചതായുള്ള ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചതായി ഡുര്‍ഹാം പോലീസ് വ്യക്തമാക്കി. ആശുപത്രിയില്‍ രോഗികള്‍ക്ക് വളരെ മോശം പെരുമാറ്റവും, പരിചരണവുമാണ് ലഭിക്കുന്നതെന്ന വിവരങ്ങളെത്തുടര്‍ന്ന് ബിബിസി പനോരമ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടര്‍ ഒലിവിയ ഡേവിസ് അണ്ടര്‍കവറില്‍ കെയര്‍ വര്‍ക്കറായി രണ്ട് മാസത്തെ അന്വേഷണത്തിന് ഇറങ്ങുകയായിരുന്നു. 

ലേണിംഗ് ഡിസെബിലിറ്റീസ്, ഓട്ടിസം എന്നിവയുള്ള 12 മുതിര്‍ന്നവര്‍ക്ക് തെറാപ്പെറ്റിക് കെയര്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ആശുപത്രിക്ക് 2017-ല്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്റെ മികച്ച റേറ്റിംഗ് ലഭിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം 2018 മാര്‍ച്ച് മുതല്‍ 2019 ഏപ്രില്‍ വരെ 30 വ്യത്യസ്ത ഏജന്‍സികള്‍ 225 തവണ ഇവിടെ സന്ദര്‍ശിച്ചെന്നാണ് വിവരം. ഇന്‍സ്‌പെക്ടര്‍മാരും, വിവിധ വിദഗ്ധരും ഇത്രയും തവണ സന്ദര്‍ശിച്ചിട്ടും ഈ പ്രശ്‌നങ്ങള്‍ പുറത്തുവന്നില്ലെന്നത് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. 16 മാസത്തിനിടെ 7 ജിപി, 78 സിസിജി, 51 ലോക്കല്‍ അതോറിറ്റി, 57 ഇന്‍ഡിപെന്റന്‍ഡ് അഡ്വക്കസി, 7 സിക്യുസി, 11 ലോക്കല്‍ അതോറിറ്റി ഓഫ് സേഫ്ഗാര്‍ഡിംഗ് ടീം, 14 പോലീസ് സന്ദര്‍ശനങ്ങള്‍ എന്നിവയാണ് നടന്നത്. 

ഏഴ് പുരുഷന്‍മാരും, മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായതെന്ന് ഡുര്‍ഹാം പോലീസ് വ്യക്തമാക്കി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. രോഗികള്‍ അക്രമം നേരിട്ട സംഭവത്തില്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ കരോളിന്‍ ഡൈനേജ് ക്ഷമ ചോദിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.