CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 34 Minutes 17 Seconds Ago
Breaking Now

പാലായിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളില്‍ ഒരാളായിരുന്ന എംഎം അഗസ്തിയെന്ന കുഞ്ഞഗസ്തി മരണമടഞ്ഞു

ബാസില്‍ടണ്‍: ഒരു കാലഘട്ടത്തില്‍ കോട്ടയം ജില്ലയിലെ പ്രത്യേകിച്ച് പാലായിലെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ നെടുംതൂണുകളില്‍ ഒരാളായിരുന്ന എംഎം അഗസ്തിയെന്ന കുഞ്ഞഗസ്തി മരണമടഞ്ഞു. പരേതന് 83 വയസ്സായിരുന്നു. യുകെയിലെ ബാസില്‍ടണില്‍ താമസമാക്കിയ ബിനോയ് അഗസ്റ്റിന്റെ പിതാവാണ്. ഇന്ന് പലര്‍ക്കും അന്യം നിന്ന ഗാന്ധി നെഹ്രുവിയന്‍ സ്‌കൂളിന്റെ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന കുഞ്ഞഗസ്തി അറിയപ്പെട്ടിരുന്നത് തന്നെ 'കോണ്‍ഗ്രസ്സ് കുഞ്ഞഗസ്തി' എന്നായിരുന്നു.

രാഷ്ട്രീയാതികായകന്മാരായ ആര്‍ വി തോമസിന്റെയും, പ്രൊഫ. കെ എം ചാണ്ടിയുടെയും, ചെറിയാന്‍ ജെ കാപ്പന്റെയും, ശ്രീമതി ആര്‍ വി തോമസിന്റെയും മറ്റും പ്രായത്തില്‍ കുറവായിരുന്നെങ്കിലും കുഞ്ഞഗസ്തി ഇവരുടെ സഹപ്രവര്‍ത്തകനായിരുന്നു. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന സഹകാരി എന്ന നിലയില്‍ പല സഹകരണ പ്രസ്ഥാനങ്ങളുടെയും ജീവനാഡിയായിരുന്നു കുഞ്ഞഗസ്തി. ഒരു വിളിപ്പുറത്തിനപ്പുറം ആര്‍ക്കും എപ്പോഴും സഹായഹസ്തവുമായി നിന്നിരുന്ന ആ സൗമ്യ വ്യക്തിത്വത്തിന്റെ വിടവാങ്ങല്‍ സത്യസന്ധമായ ഒരു പൊതു ജീവിതത്തിന്റെ ഒരു എട് കൂടി മായ്ച്ച് കളയുന്നു.

അദ്ദേഹത്തിന്റെ വിടവാങ്ങലില്‍ സീറോ മലബാര്‍ ഗ്രെയ്റ്റ് ബ്രിട്ടന്‍ ബിഷപ്പ് റൈറ്റ് റെവ. ഡോ. ജോസഫ് സ്രാമ്പിക്കല്‍, ജോസ് കെ മാണി എം. പി . , നിഷാ ജോസ് കെ മാണി കൗണ്‍സിലര്‍ ടോം ആദിത്യ, യുക്മ വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, പ്രവാസി കേരളാ കോണ്‍ഗ്രസ് ( എം ) പ്രസിഡന്റ്  ഷൈമോന്‍ തോട്ടുങ്കല്‍ , സെക്രട്ടറി ജിജോ അരയത്ത് ,മൂന്ന് ദശാബ്ദക്കാലത്തോളം അദ്ദേഹത്തോടൊപ്പം അടുത്തിടപഴകി പ്രവര്‍ത്തിച്ചിട്ടുള്ള യുകെ മലയാളികളുടെ തമ്പിച്ചേട്ടന്‍(തമ്പി ജോസ്) തുടങ്ങിയവര്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയുണ്ടായി.

ബാസില്‍ടണിലെ ബിനോയ് അഗസ്റ്റിന്‍ മകനാണ്, ലണ്ടന്‍ റോയല്‍ ബ്രാംപ്ടന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന മറിയ ബിനോയ് മരുമകളാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.