CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 13 Minutes 24 Seconds Ago
Breaking Now

മനഃസ്സമാധാനമായി പ്രധാനമന്ത്രി ആകാനും സമ്മതിക്കില്ലേ! ബോറിസ് ജോണ്‍സണും, കാമുകിയും തമ്മില്‍ പൊരിഞ്ഞ തല്ല്; പ്ലേറ്റ് എറിഞ്ഞ് പൊട്ടിക്കുന്നതും, അലറുന്നതുമായ ശബ്ദം കേട്ടെന്ന് അയല്‍ക്കാര്‍; താമസസ്ഥലത്തേക്ക് പോലീസിനെ വിളിച്ചുവരുത്തി

ബഹളം രൂക്ഷമായതോടെ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു

എതിരാളികളെ വെട്ടിവീഴ്ത്തി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ മുന്നേറുന്ന ടോറി നേതാവ് ബോറിസ് ജോണ്‍സന്റെ വീട്ടില്‍ പൊരിഞ്ഞ അടി നടക്കുന്നതായി റിപ്പോര്‍ട്ട്. അന്തിമപോരാട്ടിത്തിലേക്ക് സ്ഥാനം നേടിയെത്തുന്ന സന്തോഷം മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ബോറിസ് ജോണ്‍സനും, കാമുകി കാരി സിമണ്ട്‌സും തമ്മില്‍ ഇടഞ്ഞത്. ഇവര്‍ താമസിക്കുന്ന ഫ് ളാറ്റില്‍ നിന്നും അതിഭീകരമായ വഴക്കിന്റെ ശബ്ദം കേട്ടെന്ന് അയല്‍ക്കാര്‍ വ്യക്തമാക്കി. ഇതോടെ കാംബെര്‍വെല്ലിലെ താമസസ്ഥലത്തേക്ക് പോലീസ് എത്തുകയും ചെയ്തു. 

55 വയസ്സുള്ള ബോറിസ് വിവാഹമോചനത്തിന് ശേഷമാണ് കാമുകിയായ 31-കാരി കാരി സിമണ്ട്‌സിനൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങിയത്. നാളെ ഒരുപക്ഷെ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ സാധ്യതയുള്ള ബോറിസിനോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാനാണ് കാമുകി വിളിച്ചുപറഞ്ഞിരുന്നത്. ബഹളം രൂക്ഷമായതോടെ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിച്ചു. 

പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ നാലാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ വീട്ടില്‍ അരങ്ങേറുന്ന ഈ കലാപരിപാടി ബോറിസിന്റെ സ്വപ്‌നങ്ങളെ അട്ടിമറിക്കാന്‍ കെല്‍പ്പുള്ള കാര്യമാണ്. തന്റെ ലാപ്‌ടോപ്പില്‍ നിന്നും കൈയെടുക്കാന്‍ കാരിയോട് ജോണ്‍സണ്‍ വഴക്കിനിടെ ആവശ്യപ്പെട്ടു. ഇതിന് പുറമെ പ്ലെയിറ്റുകളും മറ്റും വലിച്ചെറിഞ്ഞ് പൊട്ടിക്കുന്ന ശബ്ദവും കേള്‍ക്കാം. സംഭവങ്ങളുടെ റെക്കോര്‍ഡിംഗ് ഇതിനിടെ പുറത്തുവന്നു. ഇതിനെതിരെ ബോറിസ് ഇഞ്ചംക്ഷന്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ട്. 

രണ്ടാം ഭാര്യയെ ഉപേക്ഷിച്ച ശേഷമാണ് യുവ കാമുകിയെ ബോറിസ് സ്വീകരിച്ചത്. ഇവരെ വിവാഹം കഴിക്കുമെന്ന് കരുതി ഇരിക്കുമ്പോഴാണ് വഴക്ക് പുറത്തുവരുന്നത്. പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ കുടുംബ വഴക്ക് പുറത്തുവന്നത് ബോറിസിന് ക്ഷീണമുണ്ടാക്കും. അദ്ദേഹം വെട്ടിവീഴ്ത്തിയ മുന്‍ മത്സരാര്‍ത്ഥികള്‍ക്കും ഏറെ പിന്നില്‍ നില്‍ക്കുന്ന നിലവിലെ എതിരാളി ജെറമി ഹണ്ടിനും പുതിയ വാര്‍ത്ത സന്തോഷം പകരുന്നത് കൂടിയാണ്!




കൂടുതല്‍വാര്‍ത്തകള്‍.