CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 37 Minutes 17 Seconds Ago
Breaking Now

'സംസ്‌കൃതി 2019 'നാഷണല്‍ ! കലാമേള നാളെ ബാലാജി ക്ഷേത്രത്തില്‍...

ബര്‍മിംങ്ഹാം: സംസ്‌കൃതി  2019 നാഷണല്‍ കലാമേളക്ക് നാളെ ബര്‍മിംങ്ഹാം ബാലാജി ക്ഷേത്രത്തില്‍ അരങ്ങുണരുന്നു.  രാവിലെ 09 .00  മുതല്‍ ബര്‍മ്മിങ്ഹാം ക്ഷേത്ര സമുച്ചയത്തിലുള്ള സാംസ്‌കാരിക വേദികളില്‍  വച്ച്  നടത്തപെടുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ തലങ്ങളിലായി നൃത്തം, സംഗീതം, ചിത്ര രചന, സാഹിത്യം, പ്രസംഗം, തിരുവാതിര, ഭജന, ലഘു നാടകം, ചലച്ചിത്രം എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മത്സരയിനങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഹൈന്ദവ സംഘടനാ അംഗങ്ങളും, പ്രതിഭകളും മാറ്റുരയ്ക്കുന്നു.

നാളെ രാവിലെ  8  നും 9 നും ഇടയിലായി മത്സരാര്‍ത്ഥികള്‍  രജിസ്‌ട്രേഷന്‍  നടപടികള്‍ പൂര്‍ത്തിയാക്കി ചെസ്‌ററ് നമ്പറുകള്‍ കൈപ്പറ്റേണ്ടതാണ്. രവിലെ 9.30 നു പരിപാടികള്‍ ആരംഭിക്കും. മുഖ്യ അതിഥി ശ്രീ രാജമാണിക്യം IAS ഉദ്ഘാടനം നിര്‍വഹിക്കും . ഭാരതീയ  ഹൈന്ദവ ദര്‍ശനങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന  ഈ കലാ മാമാങ്കത്തില്‍ പങ്കെടുക്കുവാന്‍ യുകെയിലെ ഹൈന്ദവ സമാജങ്ങളിലെ അംഗങ്ങള്‍  ഓരോരുത്തരെയും സ്വാഗതം ചെയ്തുകൊള്ളുന്നു. പ്രവാസ ലോകത്തു വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഓരോരുത്തരുടെയും ഉള്ളിലെ കലാപരമായ അംശങ്ങളെ മുഖ്യ ധാരയിലേക്ക് കൊണ്ട് വരികയും ആദരിക്കുകയും  ചെയ്യുക എന്നുള്ളതാണ് സംസ്‌കൃതി 2019 ന്റെ മുഖ്യ ലക്ഷ്യങ്ങളില്‍ ഒന്ന് എന്ന് സംഘാടകര്‍ വ്യക്തമാക്കി .

നാളെ മത്സരങ്ങള്‍ക്ക് ശേഷം വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വച്ച് മുഖ്യാതിഥികള്‍ ആയ ശ്രീ രാജമാണിക്യം IAS,  ശ്രീമതി നിശാന്തിനി  IPS എന്നിവര്‍  വിജയികള്‍, കലാ പ്രതിഭ, കലാ തിലകം എന്നിവരെ പ്രശസ്തിപത്രം,  ഫലകം എന്നിവ നല്‍കി ആദരിക്കുകയും അനുമോദിക്കുകയും ചെയ്യുന്നതായിരിക്കും. എല്ലാ മത്സരാര്‍ത്ഥികളും,സഹൃദയരും അഭ്യുദയകാംക്ഷികളും  രാവിലെ കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.