CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 16 Minutes 27 Seconds Ago
Breaking Now

മറഡോണയുടേത് 'ദൈവത്തിന്റെ കൈകള്‍', സ്‌റ്റോക്‌സിന്റേത് ദൈവത്തിന്റെ ബാറ്റ്; ബെന്‍ സ്‌റ്റോക്‌സിന്റെ ആ അബദ്ധത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെ

മത്സരത്തിലെ അവസാന ഓവറിലാണ് സ്‌റ്റോക്‌സിന്റെ ദൈവത്തിന്റെ ബാറ്റ് നിമിഷം പിറന്നത്. അത് മത്സരത്തിന്റെ ഗതിയെ തന്നെ നിര്‍ണ്ണയിക്കുന്ന ഘടകമായി മാറുകയും ചെയ്തു.

ഡീഗോ മറഡോണ ഇതിഹാസ ഫുട്‌ബോള്‍ താരമാണ്. പക്ഷെ 1986ലെ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം ഉയര്‍ത്താന്‍ മറഡോണ നടത്തിയ കൈകൊണ്ടുള്ള കിക്ക് അല്‍പ്പം കുപ്രശസ്തമാണ്. 'ദൈവത്തിന്റെ കരങ്ങള്‍' എന്നാണ് അന്നത്തെ ആ ഗോളിന് വിളിപ്പേരെങ്കില്‍ 2019 ക്രിക്കറ്റ് ലോകകപ്പില്‍ ബെന്‍ സ്റ്റോക്‌സിന്റെ ബാറ്റില്‍ കൊണ്ട് ബൗണ്ടറി കടന്ന ആ നിമിഷത്തെ 'ദൈവത്തിന്റെ ബാറ്റ്' എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

98 പന്തില്‍ 84 റണ്ണുമായി ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ചേസിംഗില്‍ മാറ്റം വരുത്തിയത്. മത്സരത്തിലെ അവസാന ഓവറിലാണ് സ്‌റ്റോക്‌സിന്റെ ദൈവത്തിന്റെ ബാറ്റ് നിമിഷം പിറന്നത്. അത് മത്സരത്തിന്റെ ഗതിയെ തന്നെ നിര്‍ണ്ണയിക്കുന്ന ഘടകമായി മാറുകയും ചെയ്തു. 

ഇക്കാര്യത്തില്‍ സ്റ്റോക്‌സിനെ കുറ്റം പറയാനും സാധിക്കില്ല. ഡീപ്പില്‍ നിന്നിരുന്ന മാര്‍ട്ടിന്‍ ഗുപ്ടില്‍ എറിഞ്ഞ ത്രോ നേരിട്ട് സ്‌റ്റോക്‌സിന്റെ ബാറ്റില്‍ വന്നിടിച്ച് ബൗണ്ടറിയിലേക്ക് പോകുകയായിരുന്നു. ഇതിന് ആറ് റണ്‍സാണ് അമ്പയര്‍മാര്‍ വിധിച്ചത്. കാര്യങ്ങള്‍ ഇംഗ്ലണ്ടിന് അനുകൂലമായ നിമിഷം ഇതാണെന്ന് ആരാധകര്‍ പറയുന്നു. 

ഇതോടെയാണ് മറഡോണയുടെ ദൈവത്തിന്റെ കൈകള്‍ നിമിഷത്തോട് സ്‌റ്റോക്‌സിന്റെ ദൈവത്തിന്റെ ബാറ്റ് ഉപമിക്കുന്നത്. എന്നാല്‍ മറഡോണയെ പോലെ മനഃപ്പൂര്‍വ്വമായിരുന്നില്ല സ്റ്റോക്‌സിന്റെ നിമിഷമെന്ന് മറ്റു ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 

 

 




കൂടുതല്‍വാര്‍ത്തകള്‍.