CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 17 Seconds Ago
Breaking Now

യുകെ മുഴുവന്‍ വിശ്വാസാഗ്നി ജ്വലിപ്പിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ പുത്തനഭിഷേകത്തിലേക്ക്

ഇന്ന് യുകെ മുഴുവനും പ്രത്യേകിച്ച മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന നാമമാണ് ഫാ. സോജി ഓലിക്കലും , സെഹിയോന്‍ കാത്തലിക് മിനിസ്ട്രിയും

ഭൗതികതയുടെ പ്രസരണത്തില്‍ ആത്മീയ തലങ്ങളില്‍ താത്പര്യകുറവും സാംസ്‌കാരിക-പൈതൃക മൂല്യച്ചുതിയിലേക്ക് വഴുതി വീഴാനൊരുങ്ങിയ ജനതയെ ആത്മീയ അടിത്തറ പടുത്തുയര്‍ത്തി ഇന്ന് യുകെ മുഴുവനും വിശ്വാസാഗ്നി ജ്വലിപ്പിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ആഗോള ഭാഷയായ ഇംഗ്ലീഷിലേക്ക് മാറ്റപ്പെടുമ്പോള്‍ നവ തലമുറയെ നവീകരിക്കുന്നതിന് ഉപകാരപ്പെടും. യുകെയിലെ ജീവിത സാഹചര്യത്തില്‍ ഭൗതികയ്ക്ക് മുന്‍തൂക്കം നല്‍കി നന്മതിന്‍മകളെ വേര്‍തിരിച്ച് കാണാനാവാതെ കടന്നു പോകുന്ന തലമുറയ്ക്ക് ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുന്ന, നന്മകളെ സാംശീകരിക്കുന്ന ജനതയായി വളരണമെങ്കില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അനായാസം മനസിലാകുന്ന ഭാഷയിലേക്ക് മറ്റപ്പെട്ടാലെ നവ തലമുറയെ നവീകരിക്കുവാന്‍ സാധിക്കൂ എന്ന ബോധ്യം ഫാ. സോജി ഓലിക്കലിനു ഉണ്ടായി. ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്‍പതില്‍ താഴെ അംഗങ്ങള്‍ക്കായി തുടക്കമിട്ടതാണ് രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ . പല വേദികളിലായി മാറ്റപ്പെട്ട് ഇന്ന് മൂവായിരത്തോളം വിശ്വാസികളെ ഉള്‍ക്കൊള്ളുന്ന ബഥേല്‍ സെന്ററില്‍ എത്തപ്പെടുമ്പോള്‍ ആയിരത്തിലധികം വരുന്ന കുട്ടികള്‍ക്ക് പ്രത്യേക ടെന്‍ഡ് കെട്ടി പ്രത്യേക ധ്യാനവും വിവിധ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്നു. കഴിഞ്ഞമാസം നടന്ന ഡാമിയന്‍ സ്റ്റെയിന്‍സിന്റെ സൗഖ്യ ശുശ്രൂഷ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനെ ദൈവം മഹത്വപ്പെടുത്തിയതായിട്ട് വിശ്വാസികള്‍ സാക്ഷ്യം വഹിച്ചതാണ്. യേശുവിന്റെ നാമത്തില്‍ നടക്കപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനിലെ അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കും ഫാ. സോജി ഓലിക്കല്‍ നിമിത്തമായി. ഇന്ന് അനേകം കുടുംബങ്ങളില്‍ വിശ്വാസത്തില്‍ അടിയുറച്ച കുടുംബ പ്രാര്‍ത്ഥനകള്‍ മുടങ്ങാതെ ചെല്ലാത്ത ദേവാലയങ്ങളില്‍ സജീവ പങ്കാളിയെ സാധ്യമായതിന്റെ ഒരു കാരണം സെഹിയോന്‍ കാത്തലിക് യുകെ മിനിസ്ട്രിയുടെ നിരവധിയാര്‍ന്ന പ്രവര്‍ത്തനമാണ്.

യുകെ സെഹിയോന്‍ കാത്തലിക മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളോട് ബര്‍മിങ്ഹാം രൂപത അകമഴിഞ്ഞ പിന്തുണയാണ് നല്‍കുന്നത്. കണ്‍വെന്‍ഷന്‍ ഇംഗ്ലീഷിലേക്ക് മാറ്റപ്പെട്ടതോടുകൂടി തദ്ദേശവാസികളും വിവിധ രാജ്യക്കാരും സംബന്ധിക്കുകയും യുവജനങ്ങള്‍ ആവേശപൂര്‍വം സ്വീകരിക്കുന്നതും കണ്‍വെന്‍ഷന് അനുഗ്രഹീതമാണ്. ആത്മീയ അന്തസില്‍ മനുഷ്യരാശിയെ പടുത്തുയര്‍ത്തുന്ന സെഹിയോന്‍ കാത്തലിക് മിനിസ്ട്രിയില്‍ ഫാ. സോജി ഓലിക്കലിനെ സഹായിക്കുന്നതിന് വിടുതല്‍ ശുശ്രൂഷകനായ ഫാ. ജോമോന്‍ തൊമ്മനയും മുഴവന്‍ സമയവും പ്രവര്‍ത്തനനിരതമാണ്.




കൂടുതല്‍വാര്‍ത്തകള്‍.