CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 14 Minutes 46 Seconds Ago
Breaking Now

വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് കോടതി

വിവാഹ മോചനം വേണമെന്ന് ആവര്‍ത്തിച്ചതോടെ തര്‍ക്കമായി. തനിക്ക് വേറെ ബന്ധമുണ്ടെന്ന് നവനീത് പറഞ്ഞത് പ്രകോപനത്തിന് ഇടയാക്കി.

വിവാഹ മോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി. അവതാര്‍ ഗ്രേവാള്‍ (44) എന്നയാളാണ് ഭാര്യയായ നവനീത് കൗറിനെ കൊലപ്പെടുത്തിയ കേസിന്റെ പേരില്‍ നിയമ നടപടി നേരിടുന്നത്. 2007ല്‍ അരിസോണയിലാണ് സംഭവം. വിവാഹ ശേഷം അകന്നുകഴിയുകയായിരുന്ന ഭാര്യ വിവാഹ മോചനം നേടാന്‍ ശ്രമിച്ചതിലുള്ള ദേഷ്യമാണ് പ്രതിയെ കൊണ്ട് ക്രൂരത ചെയ്യിപ്പിച്ചത്. നവനീത് കൗറിന്റെ ഫോണിക്‌സിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

2005ലായിരുന്നു വിവാഹം. വിവാഹ ശേഷം ഇരുവരും നല്ല അടുപ്പത്തിലായിരുന്നില്ല. അവതാര്‍ കാനഡയിലും നവനീത് അമേരിക്കയിലുമാണ് താമസിച്ചിരുന്നത്. നേരില്‍ സംസാരിച്ച് തീര്‍ക്കാമെന്ന ഉറപ്പില്‍ അവതാര്‍ അമേരിക്കയിലുള്ള നവനീതിന്റെ വീട്ടിലെത്തി. എന്നാല്‍ വിവാഹ മോചനം വേണമെന്ന് ആവര്‍ത്തിച്ചതോടെ തര്‍ക്കമായി. തനിക്ക് വേറെ ബന്ധമുണ്ടെന്ന് നവനീത് പറഞ്ഞത് പ്രകോപനത്തിന് ഇടയാക്കി. ഒടുവില്‍ അവതാര്‍ ഭാര്യയെ ബാത്ത് ടബ്ബില്‍ മുക്കി കൊല്ലുകയായിരുന്നു.

മുന്‍കൂട്ടി ധാരണ പ്രകാരം ഉള്ള കൊലപാതകമല്ലെന്നും വഴക്കിനിടയില്‍ സംഭവിച്ചതാണെന്നും വാദിച്ചെങ്കിലും നവനീത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കുള്ള ശിക്ഷ ആഗസ്ത് 23ന് കോടതി വിധിക്കും.




കൂടുതല്‍വാര്‍ത്തകള്‍.