CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 12 Minutes 54 Seconds Ago
Breaking Now

വിരാട് കോഹ്‌ലി ഇനി ക്യാപ്റ്റന്‍ പണി മാത്രം ചെയ്താല്‍ മതി; കോച്ചിനെ ബിസിസിഐ നേരിട്ട് കണ്ടെത്തും

ലോകകപ്പ് പ്രകടനം സെമിയില്‍ എത്തി മടങ്ങിയതോടെ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ പണി മാത്രം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് ബിസിസിഐ

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്തതിന്റെ പേരിലാണ് അനില്‍ കുംബ്ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ച് പദവിയില്‍ നിന്നും പുറത്തേക്കുള്ള വഴിയിലേക്ക് എത്തിച്ചേര്‍ന്നത്. ടീമിലെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ മറ്റ് വഴികളില്ലാതെ കോച്ച് പദവി ഉപേക്ഷിച്ച് കുംബ്ലെ രാജിവെച്ചിരുന്നു. എന്നാല്‍ ലോകകപ്പ് പ്രകടനം സെമിയില്‍ എത്തി മടങ്ങിയതോടെ വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ പണി മാത്രം ചെയ്താല്‍ മതിയെന്ന നിലപാടിലാണ് ബിസിസിഐ. 

പുതിയ കോച്ചിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങളില്‍ ക്യാപ്റ്റന്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ബിസിസിഐ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ലോകകപ്പ് ജേതാവ് കൂടിയായ ക്യാപ്റ്റന്‍ കപില്‍ ദേവ് നയിക്കുന്ന മൂന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലാണ് കോച്ചിനെ നിയമിക്കുക. കുബ്ലെയെ പുറത്താക്കി രവി ശാസ്ത്രിയെ നിയമിക്കാന്‍ മുന്നില്‍ നിന്നത് കോഹ്‌ലിയാണ്. ഈ അനുഭവം മുന്‍നിര്‍ത്തിയാണ് ക്യാപ്റ്റന്റെ ഇടപെടല്‍ വേണ്ടെന്ന തീരുമാനം. 

2019 ഐസിസി ലോകകപ്പ് പൂര്‍ത്തിയായതോടെ രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചിരുന്നു. പുതിയ കോച്ചിനെ കണ്ടെത്താന്‍ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ശാസ്ത്രിക്ക് പുറമെ സഞ്ജയ് ബങ്കര്‍, ഭരത് എന്നിവര്‍ക്കും വെസ്റ്റിന്‍ഡീസ് പര്യടനം കഴിയുന്നത് വരെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ട്. 

 

കോച്ചിനെ നിയമിക്കുന്നതില്‍ ഇന്ത്യന്‍ ടീമിലെ ഒരാളോടും അഭിപ്രായം ചോദിക്കേണ്ടതില്ലെന്നാണ് ബിസിസിഐ നിലപാട് സ്വീകരിച്ചിരിക്കുന്നത്. പരിശീലകന് പുറമെ സപ്പോര്‍ട്ട് സ്റ്റാഫിനെയും ബോര്‍ഡ് തന്നെ ഇക്കുറി കണ്ടെത്തും. 

 

 




കൂടുതല്‍വാര്‍ത്തകള്‍.