CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 2 Minutes 51 Seconds Ago
Breaking Now

ടീച്ചേഴ്‌സ്, പോലീസ്, സൈനികര്‍ എന്നിവര്‍ക്ക് ആറ് വര്‍ഷത്തിനിടെ ഏറ്റവും വലിയ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങി ട്രഷറി; പൊതുമേഖല വേതനം കൂട്ടാന്‍ 2 ബില്ല്യണ്‍ പൗണ്ട് ഇറക്കും; സ്ഥാനമൊഴിയുന്ന തെരേസ മേയുടെ അവസാനവട്ട ദാനം; നഴ്‌സുമാരുടെ കാര്യം തഥൈവ!

ചെലവുചുരുക്കല്‍ നടപടികള്‍ അവസാനിച്ചെന്ന് തെരേസ മേയ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രഷറി വേതന വര്‍ദ്ധനവുമായി എത്തുന്നത്

ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ തെരേസ മേയുടെ ദിനങ്ങള്‍ എണ്ണപ്പെട്ട് കഴിഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആരംഭിച്ച ചെലവുചുരുക്കല്‍ നയങ്ങള്‍ പൊതുമേഖലാ ജീവനക്കാരെ വട്ടംകറക്കിയിരുന്നു. ഇതിന് ശേഷം മേയ് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ ശേഷിക്കവെ ആറ് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ പൊതുമേഖലാ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ട്രഷറി. അധ്യാപകര്‍, പോലീസ്, സൈനികര്‍ എന്നിവര്‍ക്കാണ് ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന കൈമാറുകയെന്നാണ് റിപ്പോര്‍ട്ട്. 

പണപ്പെരുപ്പത്തിന് മുകളില്‍ ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ആശ്വാസം നല്‍കുന്നത് രണ്ട് മില്ല്യണ്‍ പൊതുമേഖലാ ജീവനക്കാര്‍ക്കാണ്. 2 ബില്ല്യണ്‍ പൗണ്ട് അധിക ചെലവ് വരുന്ന വര്‍ദ്ധനയെക്കുറിച്ച് ട്രഷറി അടുത്ത ആഴ്ച പദ്ധതി പ്രഖ്യാപിക്കും. സ്വകാര്യ മേഖല വേതനത്തിന്റെ കാര്യത്തില്‍ വന്‍കുതിച്ചുചാട്ടം നടത്തുമ്പോഴും പൊതുമേഖല ഏറെ പിന്നിലായിരുന്നു. 

പൊലീസിന് 2.5%, സൈനികര്‍ക്ക് 2.9%, അധ്യാപകര്‍ക്കും, മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ക്കും 2.75% എന്നിങ്ങനെയാണ് വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെന്റിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്ക് 2.5%, സീനിയര്‍ സിവില്‍ സെര്‍വ്വന്റുമാര്‍ 2% അധികം പോക്കറ്റിലാക്കും. പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പണപ്പെരുപ്പം ആനുപാതികമായി ചുരുങ്ങിയത് 2 ശതമാനം വേതനം വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കാം. 

ചെലവുചുരുക്കല്‍ നടപടികള്‍ അവസാനിച്ചെന്ന് തെരേസ മേയ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രഷറി വേതന വര്‍ദ്ധനവുമായി എത്തുന്നത്. 2013 മുതല്‍ 2016 വരെയാണ് പൊതുമേഖല വേതന വര്‍ദ്ധനവ് 1 ശതമാനമാക്കി ഡേവിഡ് കാമറൂണ്‍ നിജപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം വരെ മേയ് ഇത് തുടരുകയും ചെയ്തു. അതേസമയം ഈ വര്‍ദ്ധന നഴ്‌സുമാര്‍, മറ്റ് ജൂനിയര്‍ സിവില്‍ സെര്‍വ്വന്റ്‌സ് എന്നിവര്‍ക്ക് ബാധകമല്ല. ഇവരുടെ ശമ്പളപ്രശ്‌നം വ്യത്യസ്തമായാണ് കൈകാര്യം ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.