CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 10 Minutes 11 Seconds Ago
Breaking Now

അമിതഭാരം മൂലം അയാള്‍ എന്നെ വേണ്ടെന്ന് പറഞ്ഞു ; 50 കിലോ കുറച്ച് യുവതിയുടെ മറുപടി

അമിത വണ്ണം മൂലം അയാള്‍ മനിയുടെ പ്രണയം നിരസിച്ചു. വല്ലാത്ത വേദന തോന്നിയെന്നു മിനി പറയുന്നു.

തടി അല്‍പ്പം കൂടിയതിന്റെ പേരില്‍ കളിയാക്കലുകള്‍ കേള്‍ക്കുന്നവര്‍ നിരവധിയാണ്. 28 കാരിയായ മിനി കൗര്‍ ഈ കളിയാക്കുന്നവര്‍ക്ക് നല്‍കിയ മറുപടി 50 കിലോ കുറച്ചുകൊണ്ടാണ്.

127 കിലോ ആയിരുന്നു മിനിയുടെ ഭാരം. മിനിയ്ക്ക് ഒരാളോട് പ്രണയമുണ്ടായിരുന്നു. അമിത വണ്ണം മൂലം അയാള്‍ മനിയുടെ പ്രണയം നിരസിച്ചു. വല്ലാത്ത വേദന തോന്നിയെന്നു മിനി പറയുന്നു. അങ്ങനെ തന്റെ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചു. രണ്ടുവര്‍ഷം കൊണ്ട് 50 കിലോയാണ് മിനി കുറച്ചത്.

31 കാരിയായിരുന്ന മിനിയ്ക്ക് ആസമയം ഭാരം 127 കിലോയായിരുന്നു. ഉയരം 5 അടി 9 ഇഞ്ചായിരുന്നു. ഭാരം അമിതമായി കൂടിയതോടെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാനും മറ്റും മടിയായിരുന്നുവെന്ന് മിനി പറയുന്നു. പ്രഭാത ഭക്ഷണം പൂര്‍ണമായും ഒഴിവാക്കിയായരുന്നു മിനിയുടെ ഡയറ്റ്. ഉച്ചയ്ക്ക് രണ്ട് ചപ്പാത്തിയും അല്‍പ്പം ചോറും പച്ചക്കറികളും. രാത്രിയില്‍ രണ്ട് ചപ്പാത്തിയും പച്ചക്കറികളും. ഒപ്പം കഠിനമായ വ്യായാമവും മിനി ശീലമാക്കി. വ്യായാമം ചെയ്യാന്‍ മടി തോന്നുമ്പോഴും ഭക്ഷണം കഴിക്കാന്‍ തോന്നുമ്പോഴോ പഴയ ഫോട്ടോയെടുത്ത് നോക്കുമെന്ന് മിനി പറയുന്നു. ഭാരം കുറഞ്ഞെങ്കിലും വ്യായാമം മുടക്കില്ലെന്ന് മിനി ഉറപ്പിച്ചു പറയുന്നു.




കൂടുതല്‍വാര്‍ത്തകള്‍.