CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 41 Minutes 48 Seconds Ago
Breaking Now

നൂറുകണക്കിന് പേരെ യുഎസിലേക്ക് അനധികൃതമായി കടത്തി; ഇന്ത്യക്കാരിക്ക് 3 വര്‍ഷം തടവും, 48 കോടി പിഴയും വിധിച്ച് കോടതി

28,000 മുതല്‍ 60,000 ഡോളര്‍ വരെ ഓരോ വ്യക്തിയില്‍ നിന്നും ഫീസ് ഈടാക്കിയാണ് 51കാരിയായ ഹേമാ പട്ടേല്‍ മനുഷ്യക്കടത്ത് നടത്തിയത്.

ഇന്ത്യയില്‍ നിന്നും ഉള്‍പ്പെടെ നൂറുകണക്കിന് പേരെ അനധികൃതമായി യുഎസിലേക്ക് എത്താന്‍ സഹായിച്ച ഇന്ത്യന്‍ വംശജയ്ക്ക് ശിക്ഷ വിധിച്ച് അമേരിക്ക. 3 വര്‍ഷത്തെ ജയില്‍ശിക്ഷയ്ക്ക് പുറമെ 7 മില്ല്യണ്‍ യുഎസ് ഡോളര്‍ പിഴയും അടയ്ക്കാനാണ് വിധി. 28,000 മുതല്‍ 60,000 ഡോളര്‍ വരെ ഓരോ വ്യക്തിയില്‍ നിന്നും ഫീസ് ഈടാക്കിയാണ് 51കാരിയായ ഹേമാ പട്ടേല്‍ മനുഷ്യക്കടത്ത് നടത്തിയത്. 

സാമ്പത്തിക ലാഭത്തിനായി അനധികൃത കുടിയേറ്റക്കാരെ കടത്തിയതായി ഹേമാ പട്ടേല്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ സമ്മതിച്ചിരുന്നു. ടെക്‌സാസിലെ ഇവരുടെ വീട്, രണ്ട് ഹോട്ടലുകള്‍ എന്നിവ 7.2 മില്ല്യണ്‍ വരുന്ന ജാമ്യ ബോണ്ടുകളായും, 4 ലക്ഷം യുഎസ് ഡോളര്‍ പണമായും, 11 ഗോള്‍ഡ് ബാറുകള്‍ എന്നിവയും പട്ടേലില്‍ നിന്നും കോടതി കണ്ടുകെട്ടി. 

അമേരിക്കയുടെ ദേശീയസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലാണ് ഹേമാ പട്ടേല്‍ രാജ്യത്തെ ഇമിഗ്രേഷന്‍ സിസ്റ്റത്തിന്റെ പിഴവുകള്‍ ഉപയോഗിച്ച് മനുഷ്യക്കടത്ത് നടത്തി ലാഭം കൊയ്തതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് സ്‌പെഷ്യല്‍ ഏജന്റ് ഇന്‍ ചാര്‍ജ്ജ് ഏഞ്ചല്‍ മെലെന്‍ഡെസ് പറഞ്ഞു. വ്യാജ ബോണ്ട് രേഖകള്‍ നിര്‍മ്മിച്ചാണ് അതിര്‍ത്തി കടന്നെത്തിച്ച അനധികൃത കുടിയേറ്റ്കകാരെ ഇവര്‍ മോചിപ്പിച്ചിരുന്നത്. 

വിസ അപേക്ഷയും, മറ്റ് നടപടികളും പാലിക്കാതെ എത്തുന്ന ഇവരെ സഹായിച്ച് പണമുണ്ടാക്കിയതിന്റെ വില ഇനി ഹേമാ പട്ടേല്‍ നല്‍കേണ്ടി വരുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുമാണ് പ്രധാനമായി കുടിയേറ്റക്കാരെ എത്തിച്ചിരുന്നത്. 

 

 




കൂടുതല്‍വാര്‍ത്തകള്‍.