CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 36 Seconds Ago
Breaking Now

ദത്ത് നല്‍കിയ മകള്‍ വളര്‍ന്നപ്പോള്‍ അമ്മയെ തേടിയിറങ്ങി; 30 വര്‍ഷം നീണ്ട അന്വേഷണത്തിന് ഒടുവില്‍ കണ്ടെത്തിയത് താന്‍ അനാഥയെന്ന്; ഹാംപ്ഷയര്‍ സ്വദേശിനിക്ക് പ്രതീക്ഷയ്ക്ക് വക നല്‍കി അര്‍ദ്ധ സഹോദരിയെ ലഭിച്ചു

അമ്മയെ കണ്ടെത്തിയ ശേഷം മാത്രമാണ് വിവാഹം നടത്തുകയെന്ന് അവര്‍ ഉറപ്പിച്ചു

ജനിപ്പിച്ച അമ്മയെ തപ്പി നടക്കേണ്ടി വരുന്ന അവസ്ഥ നമുക്ക് ചിന്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഹാംപ്ഷയറില്‍ നിന്നുമുള്ള 53-കാരി ആന്‍ ജോര്‍ദന്‍ ആ അവസ്ഥ നേരിട്ട വ്യക്തിയാണ്. തനിക്ക് ജന്മം നല്‍കിയ അമ്മയെ തിരഞ്ഞ് 30 വര്‍ഷമാണ് അവര്‍ ചെലവഴിച്ചത്. ഒടുവില്‍ ദശകങ്ങള്‍ക്ക് മുന്‍പ് അമ്മ മരിച്ചെന്ന ഞെട്ടിക്കുന്ന സത്യമാണ് അവര്‍ക്ക് മുന്നിലെത്തിയത്. 7-ാം വയസ്സിലാണ് ആന്‍ അഡോപ്റ്റ് ചെയ്യപ്പെട്ടത്. 22-ാം വയസ്സില്‍ ദത്തെടുത്ത മാതാപിതാക്കളും മാസങ്ങളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടതോടെയാണ് തന്റെ അമ്മയെ കണ്ടെത്താന്‍ അവര്‍ യാത്ര തുടങ്ങിയത്. 

രണ്ട് വര്‍ഷം മുന്‍പ് എന്‍ഗേജ്‌മെന്റ് നടത്തിയെങ്കിലും അമ്മയെ കണ്ടെത്തിയ ശേഷം മാത്രമാണ് വിവാഹം നടത്തുകയെന്ന് അവര്‍ ഉറപ്പിച്ചു. ഇതിന്റെ പേരില്‍ അന്വേഷണവും വ്യാപകമാക്കി. ഐടിവിയുടെ ലോംഗ് ലോസ്റ്റ് ഫാമിലി എന്ന പരിപാടിയില്‍ നടത്തിയ അന്വേഷണത്തില്‍ ആനിന്റെ അമ്മ 31-ാം വയസ്സില്‍ തന്നെ മരിച്ചതായാണ് സ്ഥിരീകരിച്ചത്. 

അമ്മയെ കാണാന്‍ ഇത്രയും വര്‍ഷം നടത്തിയ തെരച്ചിലാണ് ഇതോടെ പാഴ്‌വേലയായത്. എന്നിരുന്നാലും ഈ അന്വേഷണം അവര്‍ക്ക് പ്രതീക്ഷയ്ക്കുള്ള വകയും നല്‍കി. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ താമസിക്കുന്ന 51-കാരി ഫ്‌ളോറന്‍സ് ബാന്‍ഫീല്‍ഡ് തന്റെ അര്‍ദ്ധസഹോദരി ആണെന്ന സത്യമാണ് ഇതിനിടെ തിരിച്ചറിഞ്ഞത്. ജീവിതത്തില്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ഇരുവരും കരയുകയാണ് ചെയ്തത്. തന്റെ വിവാഹത്തിന് അമ്മയുടെ സ്ഥാനത്ത് സഹോദരി ഫ്‌ളോറന്‍സ് കൈപിടിച്ച് വേദിയില്‍ എത്തിക്കുമോയെന്ന് ചോദിക്കാന്‍ ഒരുങ്ങുകയാണ് ആന്‍. 

7-ാം വയസ്സിലാണ് സറേയില്‍ നിന്നുമുള്ള ബാര്‍ബറയും, റൊണാള്‍ഡ് ജോര്‍ദ്ദനും ആനിനെ ദത്തെടുത്തത്. ആറ് മാസങ്ങളുടെ ഇടവേളയിലാണ് ഇരുവരും മരണപ്പെട്ടത്. പിന്തുണ ഇല്ലാതായതോടെയാണ് 22-ാം വയസ്സില്‍ അമ്മയെ അന്വേഷിച്ച് ഇറങ്ങിയത്. അമ്മ പോയെന്ന് അറിഞ്ഞെങ്കിലും ഒരു സഹോദരിയെ കിട്ടിയ സന്തോഷം അവര്‍ മറച്ചുവെയ്ക്കുന്നില്ല. 




കൂടുതല്‍വാര്‍ത്തകള്‍.