CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 53 Minutes 43 Seconds Ago
Breaking Now

വിരാട്‌രോഹിത് തമ്മിലടി തള്ളി കോച്ച്; വാര്‍ത്ത അസംബന്ധമെന്ന് രവി ശാസ്ത്രി; ഇത്തരം വാര്‍ത്തകള്‍ ചെവിയിലെത്തിയെന്ന് വിരാട്

ഇത്തരം വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും ഇത് തികച്ചും അസംബന്ധമാണെന്നുമാണ് ശാസ്ത്രി അവകാശപ്പെടുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാര്‍ത്തകളില്‍ നിലപാട് വ്യക്തമാക്കി കോച്ച് രവി ശാസ്ത്രി. ഇത്തരം വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും ഇത് തികച്ചും അസംബന്ധമാണെന്നുമാണ് ശാസ്ത്രി അവകാശപ്പെടുന്നത്. 

ഐസിസി ലോകകപ്പില്‍ നിന്നും പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വിരാട്‌രോഹിത് സഖ്യങ്ങള്‍ രൂപപ്പെട്ട് ചേരിതിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. 'ഗെയിമിലും വലുതായി ഈ ടീമില്‍ ഒരു വ്യക്തിയുമില്ല. ഞാനോ, വിരാടോ, മറ്റാരെങ്കിലുമോ എന്നില്ല. ടീമിന്റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രകടനം മാത്രമാണ് നടക്കുക. ഇത്തരം ചേരിതിരിവും, ഭിന്നതകളും ഉണ്ടെങ്കില്‍ എല്ലാ ഫോര്‍മാറ്റിലും മികവോടെ കളിക്കുക സാധ്യമല്ല. ഞാനും ഡ്രസിംഗ് റൂമിന്റെ ഭാഗമാണ്, ഇപ്പറയുന്ന അസംബന്ധങ്ങളൊന്നും അവിടെ നടക്കുന്നില്ല', രവി ശാസ്ത്രി വിശദീകരിച്ചു. 

കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ താനും കേട്ടെന്നാണ് വിരാട് കോഹ്‌ലിയുടെ പ്രതികരണം. ഡ്രസിംഗ് റൂം അന്തരീക്ഷം ആരോഗ്യകരമല്ലെങ്കില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള പ്രകടനം ഉണ്ടാകുമായിരുന്നില്ല. ഇക്കാര്യം വ്യക്തമായി അറിയാവുന്നത് കൊണ്ട് ടീമിന്റെ വിജയം മാത്രമാണ് മുന്നിലുള്ള ഘടകം, വിരാട് കൂട്ടിച്ചേര്‍ത്തു. 

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് പോകുന്ന ടീമില്‍ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കാന്‍ ബിസിസിഐ നേരിട്ട് ഇടപെടുന്നതായ വാര്‍ത്തകള്‍ക്കിടെയാണ് കോച്ചും, ക്യാപ്റ്റനും ഈ വിശദീകരണം നല്‍കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.