CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 56 Seconds Ago
Breaking Now

ജമ്മു കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും ; ഘട്ടം ഘട്ടമായാകും ടെലിഫോണ്‍ സംവിധാനം പുനഃസ്ഥാപിക്കുമെന്ന് കാശ്മീര്‍ ചീഫ് സെക്രട്ടറി

കാശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അധികം വൈകാതെ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും കാശ്മീര്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

ജമ്മു കാശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് കാശ്മീര്‍ ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം. കാശ്മീരില്‍ ഘട്ടം ഘട്ടമായാകും ടെലിഫോണ്‍ സംവിധാനം പുനഃസ്ഥാപിക്കുക എന്നും അദ്ദേഹം അറിയിച്ചു. താഴ്വരയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കുമെന്നും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അധികം വൈകാതെ തന്നെ തുറന്നു പ്രവര്‍ത്തിക്കുമെന്നും കാശ്മീര്‍ ചീഫ് സെക്രട്ടറി അറിയിച്ചു.

കശ്മീരിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്നും, സമാധാനത്തെ തകര്‍ക്കാനുള്ള ശ്രമത്തെ ചെറുക്കുമെന്നും സുബ്രമണ്യം അറിയിച്ചു. കാശ്മീരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും മാദ്ധ്യമങ്ങള്‍ക്ക് കാശ്മീരില്‍ നിന്നുമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഒരുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. 12 ദിവസങ്ങള്‍ക്ക് മുന്‍പാണ് കാശ്മീരില്‍ നിയന്ത്രണങ്ങളും നിരോധനാജ്ഞയും ഏര്‍പ്പെടുത്തിയത്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതുമായി ബന്ധപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഇവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.